ETV Bharat / state

കാണിക്ക വഞ്ചികള്‍ കേന്ദ്രീകരിച്ച് മോഷണം; ചങ്ങനാശേരിയില്‍ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍ - ചങ്ങനാശേരി കെഎസ്‌ആര്‍ടിസി

ഉത്സവ സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ രാത്രികാല പരിശോധന ശക്തമാക്കാന്‍ ജില്ല പൊലീസ് മേധാവി സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചങ്ങനാശേരി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്

theft arrested  changanassery  theft arrested in changanassery  ചങ്ങനാശേരി  ചങ്ങനാശേരി കെഎസ്‌ആര്‍ടിസി  കാണിക്ക വഞ്ചികള്‍ കേന്ദ്രീകരിച്ച് മോഷണം
കാണിക്ക വഞ്ചികള്‍ കേന്ദ്രീകരിച്ച് മോഷണം; ചങ്ങനാശേരിയില്‍ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍
author img

By

Published : Nov 26, 2022, 7:51 AM IST

കോട്ടയം: ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചികളില്‍ നിന്നും പണം അപഹരിക്കുന്ന കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍. തിരുവല്ല മംഗലശേരി കടവ് കോളനി സ്വദേശിയായ മണിയനെയാണ് (55) ചങ്ങനാശേരി പൊലീസ് പിടികൂടിയത്. ചങ്ങനാശേരി കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഉത്സവ സീസൺ തുടങ്ങിയ സാഹചര്യത്തില്‍ ജില്ലയില്‍ രാത്രികാല പരിശോധന ശക്തമാക്കാന്‍ ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക് എല്ലാ സ്‌റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള പരിശോധനയ്‌ക്കിടെയാണ് മണിയന്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും പണവും പൊലീസ് കണ്ടെടുത്തു.

തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ ചങ്ങനാശേരി, തിരുവല്ല, പെരുമ്പട്ടി, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പല അമ്പലങ്ങളുടെയും, പള്ളികളുടെയും കാണിക്ക വഞ്ചികളിൽ നിന്നും പണം അപഹരിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞു. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മണിയൻ ചങ്ങനാശേരിയിലെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തുന്നതിനുള്ള ആസൂത്രണം ചെയ്‌ത് വരുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. ചങ്ങനാശേരി സ്റ്റേഷൻ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐ രവീന്ദ്രൻ ആചാരി, ആനന്ദക്കുട്ടൻ, സിപിഒമാരായ തോമസ് സ്റ്റാൻലി, അജേഷ് കുമാർ, കുര്യാക്കോസ് എബ്രഹാം, തോമസ് രാജു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പിടിയിലായ മണിയനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.