കോട്ടയം: അമിത ലോഡുമായെത്തിയ ടോറസ് ലോറി റേഷന്‍ കടയിലേക്ക് ഇടിച്ചു കയറി. റേഷന്‍ കട ഭാഗികമായി തകര്‍ന്നു. വയലാ നെല്ലിക്കുന്ന് മെയിന്‍ റോഡിലെ റേഷന്‍ കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കടയ്ക്ക് സമീപം ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
ബുധനാഴ്‌ച രാവിലെ 7.45 ആണ് സംഭവം. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മണ്ണെടുപ്പ് കേന്ദ്രത്തിൽ നിന്നും മണ്ണുമായി പോവുന്നതിനിടെയാണ് അപകടം. ഗ്രാമീണ റോഡുകളിലൂടെ ലോറികള്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നതിനെതിരെ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് സമരം പ്രഖ്യാപിച്ചതിനിടെയാണ് അപകടം.
also read:മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്