ETV Bharat / state

പക്ഷിപ്പനി; നീണ്ടൂരില്‍ വളര്‍ത്തു പക്ഷികളെ കൊല്ലുന്നതിനുള്ള നടപടി ആരംഭിച്ചു

ജില്ലാ കലക്‌ടര്‍ രൂപീകരിച്ച ദ്രുത കര്‍മ സേനാ സംഘമാണ് താറാവുകളെയും മറ്റു വളർത്തു പക്ഷികളെയും കൊല്ലുന്നത്.

വളര്‍ത്തു പക്ഷികളെ കൊല്ലുന്നതിനുള്ള നടപടി  പക്ഷിപ്പനി  ജില്ലാ കലക്‌ടര്‍  കോട്ടയം  Bird flu Kottayam  The process of killing birds Neendur
പക്ഷിപ്പനി; നീണ്ടൂരില്‍ വളര്‍ത്തു പക്ഷികളെ കൊല്ലുന്നതിനുള്ള നടപടി ആരംഭിച്ചു
author img

By

Published : Jan 5, 2021, 1:07 PM IST

കോട്ടയം: കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലും വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലാ കലക്‌ടര്‍ രൂപീകരിച്ച ദ്രുത കര്‍മ സേനാ സംഘമാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്.

രോഗം സ്ഥിരീകരിച്ച ഫാമില്‍ ആറ് പേരെയും പുറത്ത് രണ്ടു പേരെയുമാണ് നിയോഗിച്ചിട്ടുള്ളത്. നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2700 താറാവിന്‍ കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 300 വളര്‍ത്തു പക്ഷികളെയുമാണ് ദ്രുതകര്‍മ്മസേന കൊല്ലുന്നത്. അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശേരി എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.