ETV Bharat / state

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്; ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലെന്ന് റിപ്പോര്‍ട്ട് - Thahasildar's report says no chance for landslide in mountain areas of meenachil taluk

മീനച്ചില്‍ താലൂക്കിന്‍റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ ഇല്ലെന്ന് തഹസില്‍ദാര്‍ വി എം അഷ്‌റഫ്.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്; ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലെന്ന് റിപ്പോര്‍ട്ട്
author img

By

Published : Aug 20, 2019, 1:42 AM IST

കോട്ടയം: മീനച്ചില്‍ താലൂക്കിന്‍റെ കിഴക്കന്‍ മേഖലകളിലെ പഞ്ചായത്തുകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളില്ലെന്ന് തഹസില്‍ദാരുടെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തസാധ്യത സംബന്ധിച്ച് ആശങ്ക പരന്നതോടെയാണ് തഹസില്‍ദാര്‍ വി എം അഷ്‌റഫിന്‍റെ നേതൃത്വത്തിലുള്ള സംഘം വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്; ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലെന്ന് റിപ്പോര്‍ട്ട്

മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലാണ് പരിശോധന നടന്നത്. തലനാട് പഞ്ചായത്തിലെ ചോനമല, അടുക്കം, തീക്കോയി പഞ്ചായത്തിലെ വെള്ളികുളം, മംഗളഗിരി, മൂന്നിലവ് പഞ്ചായത്തിലെ മാറാമറ്റം കോളനി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. തഹസില്‍ദാര്‍ക്കൊപ്പം സീനിയര്‍ ജിയോളജിസ്റ്റ് രാമന്‍ നമ്പൂതിരി, സോയില്‍ കണ്‍സര്‍വേറ്റര്‍ ക്രിസ് ജോസഫ് എന്നിവരുമുണ്ടായിരുന്നു.

മഴ ശക്തമാകുമെന്നും ആളുകള്‍ മാറി താമസിക്കണമെന്നും പി സി ജോര്‍ജ്ജ് എംഎല്‍എയുടെ ശബ്ദസന്ദേശം പ്രചരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇതോടൊപ്പം നിരവധി പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. പരിശോധന നടത്തിയ മേഖലകളില്‍ അപകടസാധ്യത ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും.

Intro:Body:മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മേഖലകളിലെ പഞ്ചായത്തുകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളില്ലെന്ന് തഹസില്‍ദാരുടെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തസാധ്യത സംബന്ധിച്ച് ആശങ്ക പരന്നതോടെയാണ് തഹസില്‍ദാര്‍ വി.എം അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലാണ് പരിശോധന നടന്നത്. തലനാട് പഞ്ചായത്തിലെ ചോനമല, അടുക്കം, തീക്കോയി പഞ്ചായത്തിലെ വെള്ളികുളം, മംഗളഗിരി, മൂന്നിലവ് പഞ്ചായത്തിലെ മാറാമറ്റം കോളനി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ചു. തഹസില്‍ദാര്‍ക്കൊപ്പം സീനിയര്‍ ജിയോളജിസ്റ്റ് രാമന്‍ നമ്പൂതിരി, സോയില്‍ കണ്‍സര്‍വേറ്റര്‍ ക്രിസ് ജോസഫ് എന്നിവരുമുണ്ടായിരുന്നു.

മഴ ശക്തമാകുമെന്നും ആളുകള്‍ മാറി താമസിക്കണമെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ ശബ്ദസന്ദേശം പ്രചരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇതോടൊപ്പം നിരവധി പ്രദേശവാസികളെ ക്യാമ്പുകളിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. പരിശോധന നടത്തിയ മേഖലകളില്‍ അപകടസാധ്യത ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വിശദമായി റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും.Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.