കോട്ടയം: ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണായി യുഡിഎഫിന്‍റെ സുഹ്‌റ അബ്ദുൽഖാദറെ വീണ്ടും തെരഞ്ഞെടുത്തു. എസ്‌ഡിപിഐ സ്ഥാനാർഥി നസീറ സുബൈറിനെയാണ് അഞ്ചിന് എതിരെ 14 വോട്ടുകൾക്ക് സുഹ്റ പരാജയപ്പെടുത്തിയത്. എൽഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. നേരത്തെ സുഹ്‌റ അബ്ദുൽഖാദറിനെ കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫ് പുറത്താക്കിയിരുന്നു.
Also Read: അന്വേഷണവുമായി സഹകരിക്കുന്നത് സത്യത്തിൽ വിശ്വാസമുള്ളത് കൊണ്ട്: കെ സുരേന്ദ്രൻ
എല്‍ഡിഎഫിന്‍റെ അവിശ്വാസത്തെ എസ്‌ഡിപിഐ പിന്തുണച്ചത് വിവാദമായിരുന്നു. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എല്‍ഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്തംബർ 13 നായിരുന്നു യുഡിഎഫ് ഭരണ സമിതിയ്ക്ക് എതിരെ എല്‍ഡിഎഫ് കൊണ്ട് വന്ന അവിശ്വാസം പാസായത്.