ETV Bharat / state

കോളിഫോം സാന്നിധ്യം ഉയര്‍ന്ന അളവില്‍ ; മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം കലർന്നതായി പഠന റിപ്പോർട്ട് - kottayam

കണ്ടെത്തൽ കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് നടത്തിയ പഠനത്തില്‍

മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്ജ്യം കലർന്നതായി പഠന റിപ്പോർട്ട്  study report that human excrement in meenachil river  meenachil river  meenachil  human excrement in meenachil river  human excrement  മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം  മനുഷ്യ വിസർജ്യം  മീനച്ചിലാർ  കോട്ടയം  kottayam
മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം കലർന്നതായി പഠന റിപ്പോർട്ട്
author img

By

Published : Oct 9, 2021, 10:33 AM IST

Updated : Oct 9, 2021, 12:37 PM IST

കോട്ടയം : ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം കലർന്നതായി പഠന റിപ്പോർട്ട്. മീനച്ചിലാറ്റിൽ കോളിഫോം ബാക്‌ടീരിയയുടെ അളവ് ക്രമതാതീതമായി ഉയർന്നതായി കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിന്‍റെ ഗവേഷണത്തിലാണ് വ്യക്തമായത്. മനുഷ്യ വിസർജ്യം കലരുന്നതുമൂലം ശുദ്ധീകരിക്കാനാവാത്തവിധം ജലം മലിനമായതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്

കോട്ടയം ജില്ലയിലെ പ്രധാന നദിയായ മീനച്ചിലാര്‍ രൂക്ഷമായ മലിനീകരണം നേരിടുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2019, 2020, 2021 വർഷങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ജലപരിശോധന ഫലങ്ങൾ താരതമ്യം ചെയ്തപ്പോഴാണ് കോളിഫോം ബാക്‌ടീരിയയുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നതായി കണ്ടെത്തിയത്. 2020ൽ കോളിഫോം ബാക്‌ടീരയുടെ അളവ് കുറവായിരുന്നു. എന്നാൽ 2021ലെ ജലപരിശോധനയിൽ ഇവയുടെ അളവ് വർധിച്ചതായി കണ്ടെത്തി.

മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം കലർന്നതായി പഠന റിപ്പോർട്ട്

ഈരാറ്റുപേട്ട, പാലാ, കോട്ടയം പട്ടണങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസ് മീനച്ചിലാറാണ്. ആറില്‍ നിന്ന് കോട്ടയം മെഡിക്കൽ കോളജ് അടക്കം നിരവധി സ്ഥാപനങ്ങളിലേക്ക് കുടിവെള്ളo പമ്പ് ചെയ്യുന്നുണ്ട്. വന്‍ തോതിൽ മനുഷ്യ വിസർജ്യം കലരുന്നതാണ് ബാക്‌ടീരയയുടെ അളവ് വർധിക്കാനിടയായതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. പുന്നൻ കുര്യൻ പറഞ്ഞു.

മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്ജ്യം കലർന്നതായി പഠന റിപ്പോർട്ട്  study report that human excrement in meenachil river  meenachil river  meenachil  human excrement in meenachil river  human excrement  മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം  മനുഷ്യ വിസർജ്യം  മീനച്ചിലാർ  കോട്ടയം  kottayam
മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം കലർന്നതായി പഠന റിപ്പോർട്ട്
മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്ജ്യം കലർന്നതായി പഠന റിപ്പോർട്ട്  study report that human excrement in meenachil river  meenachil river  meenachil  human excrement in meenachil river  human excrement  മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം  മനുഷ്യ വിസർജ്യം  മീനച്ചിലാർ  കോട്ടയം  kottayam
മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം കലർന്നതായി പഠന റിപ്പോർട്ട്

മിനച്ചിലാറിന്‍റെ ഉത്ഭവസ്ഥാനമായ അടുക്കം മുതൽ ഇല്ലിക്കൽ വരെയുള്ള പത്തിടങ്ങളിൽ നിന്നാണ് ജലത്തിന്‍റെ സാമ്പിൾ പരിശോധിച്ചത്. കൊവിഡ് ലോക്ക്‌ഡൗൺ സമയത്ത് മലിനീകരണം കുറവായിരുന്നെങ്കിൽ ഇപ്പോൾ രൂക്ഷമായി.

രോഗങ്ങൾ പടരാൻ സാധ്യതയേറെ

മീനച്ചിലാറിനെ ആശ്രയിച്ച് അമ്പതോളം ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളുണ്ട്. ഇവയിൽ ചുരുക്കം പദ്ധതികൾക്ക് മാത്രമാണ് ജലശുദ്ധീകരണ സംവിധാനം ഉള്ളത്. അല്ലാത്തിടങ്ങളിൽ ജലം നേരിട്ട് ഉപയോഗിക്കുയാണ്. സെപ്റ്റിക് ടാങ്കിൽ നിന്ന് നേരിട്ടും അല്ലാതെയും ആറ്റിലേക്ക് നിക്ഷേപിക്കുന്നത് വർധിച്ചിട്ടുണ്ട്.

ALSO READ: കണ്ണൂരില്‍ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

വ്യവസായിക മാലിന്യങ്ങൾ മീനച്ചിലാറ്റിലെ ജലത്തിൽ കുറവാണ്. കോളിഫോം ബാക്‌ടീരിയയുടെ അളവ് വർധിക്കുന്നത് ജല ജീവ വൈവിധ്യത്തെയും സൂക്ഷ്മാണുക്കളെയും ഇല്ലാതാക്കും. ജലത്തിന്‍റെ അമ്ലസ്വഭാവം കൂടിവരികയാണെന്നും പഠനം വ്യക്തമാക്കുന്നു.

മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാൻ ജലത്തിലെ കോളിഫോo ബാക്‌ടീരിയ കാരണമാകും. നഗരസഭകൾ മീനച്ചിലാർ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെങ്കിലും ഫലവത്തായിട്ടില്ല.

ഇൻസ്റ്റിറ്റ്യൂട്ട് പഠന റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർക്ക് നൽകാറുണ്ടെങ്കിലും നടപടികളുണ്ടാകാറില്ല. ജല മലിനീകരണം തടയാൻ ഇടപെടലുണ്ടായില്ലെങ്കില്‍ വലിയ ദുരന്തത്തിന് ഇടയാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Last Updated : Oct 9, 2021, 12:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.