ETV Bharat / state

തെരുവുനായയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവം : പൊലീസ് കേസെടുത്തു - കോട്ടയം ചങ്ങനാശ്ശേരി

കോട്ടയം ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് നായയെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൃഗസ്‌നേഹികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

Stray dog hanged on electric post  Stray dog hanged on electric post at Kottayam  Stray dog  Stray dog hanged  Stray dog attack  തെരുവുനായയെ കെട്ടി തൂക്കി കൊലപ്പെടുത്തിയ സംഭവം  തെരുവുനായ  കോട്ടയം  കോട്ടയം ചങ്ങനാശ്ശേരി  ചങ്ങനാശ്ശേരി
തെരുവുനായയെ കെട്ടി തൂക്കി കൊലപ്പെടുത്തിയ സംഭവം ; പൊലീസ് കേസെടുത്തു
author img

By

Published : Sep 14, 2022, 11:33 AM IST

കോട്ടയം : ചങ്ങനാശ്ശേരിയിൽ തെരുവുനായയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മൃഗസ്‌നേഹികളുടെ പരാതിയിന്‍മേല്‍ ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തു. ചൊവ്വാഴ്‌ചയാണ് നായയെ ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മൃഗസ്‌നേഹികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്തു. രണ്ടുദിവസം മുൻപ് പ്രദേശത്ത് ഒരു സ്‌ത്രീയെ തെരുവുനായ ആക്രമിക്കാനായി ഓടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയത് എന്നാണ് സൂചന.

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കളും വച്ചിരുന്നു. സംഭവത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Also Read: കോട്ടയത്ത് വളർത്തുനായയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കേസെടുത്ത് പൊലീസ്

നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മറവുചെയ്‌തു. കഴിഞ്ഞ ദിവസം മൂളക്കുളത്ത് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെള്ളൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ കെട്ടിത്തൂക്കിയ നായയുടെ മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടത്തി മരണ കാരണം അടക്കം കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.