ETV Bharat / state

വൈക്കം തലയോലപ്പറമ്പില്‍ തെരുവുനായ ആക്രമണം, ഏഴു പേര്‍ക്ക് പരിക്ക് - പേ വിഷബാധ

പേ വിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തു നായ്‌ക്കള്‍ക്കും കടിയേറ്റു. തലയോലപറമ്പിൽ തെരുവ് നായ്ക്കൾക്ക് ഇന്ന് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കും

street dog  Stray dog ​​attack in Vaikom Thalayolaparambu  Stray dog ​​attack  Stray dog  വൈക്കം തലയോലപ്പറമ്പില്‍ തെരുവു നായ ആക്രമണം  തെരുവു നായ ആക്രമണം  തെരുവു നായ  വൈക്കം  Vaikom  Vaikom Thalayolaparambu  പ്രതിരോധ കുത്തിവയ്‌പ്പ്  പേ വിഷബാധ  rabies
വൈക്കം തലയോലപ്പറമ്പില്‍ തെരുവു നായ ആക്രമണം, ഏഴു പേര്‍ക്ക് പരിക്ക്
author img

By

Published : Aug 18, 2022, 1:12 PM IST

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ഏഴു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഉമ്മാംകുന്ന് സ്വദേശിനികളായ റോസക്കുട്ടി, ദിവ്യ കോലേഴത്ത്, കോലത്താർ സ്വദേശികളായ കുഴിതടത്തിൽ അജിൻ, ജോസഫ് കുമ്പളങ്ങി, വിശ്രുത മേപ്പാട്ടുകുന്നേൽ, തങ്കച്ചൻ പുത്തൻ പുരയിൽ, അനന്തു തയ്യിൽ എന്നിവർക്കാണ് കടിയേറ്റത്. ഒരാൾക്ക് മുഖത്തും വയറിനും ബാക്കിയുള്ളവർക്ക് കൈയ്ക്കും കാലിനുമാണ് കടിയേറ്റത്.

തെരുവു നായ ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ നിരവധി വളർത്തു നായ്‌ക്കളെയും കടിച്ചിട്ടുണ്ട്. അതേസമയം പ്രദേശ വാസികളെയും വളര്‍ത്തു നായ്‌ക്കളെയും കടിച്ച് ഭീതി പരത്തിയ തെരുവു നായ വാഹനമിടിച്ച് ചത്തു.

നായയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. തലയോലപ്പറമ്പിൽ തെരുവ് നായ്ക്കൾക്ക് ഇന്ന് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എൻ ഷാജിമോൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.