ETV Bharat / state

സർക്കാരിനെതിരെ വീണ്ടും എൻഎസ്എസ്

മാർച്ച് 31ന് മുമ്പ് സ്കോളർഷിപ്പ് നൽകാനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്ന് ആവശ്യം.

ജി സുകുമാരൻ നായർ
author img

By

Published : Mar 19, 2019, 6:12 PM IST

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മുന്നോക്ക വികസന ക്ഷേമ കോർപ്പറേഷൻ വഴി ലഭിച്ചു വന്നിരുന്ന സ്കോളർഷിപ്പ് വൈകിപ്പിക്കുന്നതിനെതിരെയാണ് എൻഎസ്എസ് രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള ആനുകൂല്യം സർക്കാർ നിഷ്കരുണം നിഷേധിച്ചിരിക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആരോപിച്ചു.

വർഷങ്ങളായി മുടങ്ങാതെ നൽകിവന്നിരുന്ന സ്കോളർഷിപ്പുകളാണ് സർക്കാർ ഇക്കൊല്ലം നിരസിക്കുന്നത്. ഇത്തവണ 17 കോടി രൂപ സ്കോളര്‍ഷിപ്പിനായി ബഡ്ജറ്റിൽ വകയിരുത്തി, എന്നാൽ പ്രളയം മൂലം 20 ശതമാനം വെട്ടിക്കുറച്ചാണ് ഈ വർഷം സ്കോളര്‍ഷിപ്പ് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. തുക കുറഞ്ഞതിനാല്‍ ഹൈസ്കൂൾ വിദ്യാർഥികളെ ഒഴിവാക്കി. മുന്നോക്ക വികസന കോർപ്പറേഷന്‍റെ ഈ നടപടി ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. ഹയർസെക്കണ്ടറി, ഡിഗ്രി പ്രൊഫഷണൽ, നോൺ പ്രൊഫഷണൽ, പി ജി പ്രൊഫഷണൽ, പ്രൊഫഷണൽ ഐടിഐ, ഡിപ്ലോമ, എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്നുമാണ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 31ന് മുമ്പ് സ്കോളർഷിപ്പ് നൽകാനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നും ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

Intro:സംസ്ഥാന സർക്കാരിനെതിരെ വീണ്ടും എൻ എസ് എസ്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നോക്ക വികസന ക്ഷേമ കോർപ്പറേഷൻ വഴി ലഭിച്ച വന്നിരുന്ന സ്കോളർഷിപ്പ് ഇത്തവണയും സംസ്ഥാനസർക്കാർ നിഷ്കരുണം നിഷേധിച്ചിരിക്കുകയാണന്ന്, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആരോപിച്ചു. മാർച്ച് 31ന് മുമ്പ് സ്കോളർഷിപ്പ് നൽകാനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Body:മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നോക്ക വികസന ക്ഷേമ കോർപ്പറേഷൻ വഴി ലഭിച്ചു വന്നിരുന്നു സ്കോളർഷിപ്പ് ഈ സാമ്പത്തിക വർഷം നൽകാത്ത സംസ്ഥാന സർക്കാർ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് എൻഎസ്എസ് രംഗത്ത് എത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം സർക്കാർ നിഷ്കരുണം നിഷേധിച്ചിരിക്കുകയാണ്. വർഷങ്ങളായി മുടങ്ങാതെ നൽകിവന്നിരുന്ന സ്കോളർഷിപ്പുകൾ ആണ് സർക്കാർ ഇക്കൊല്ലം നിരസിക്കുന്നത്. ഇത്തവണ 17 കോടി രൂപ ഇതിനായി ബഡ്ജറ്റിൽ വകയിരുത്തി എന്നാൽ പ്രളയം മൂലം 20 ശതമാനം തുക കുറച്ചാണ് ഈവർഷം കൊടുക്കാൻ തീരുമാനിച്ചിരുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികളെ ഒഴിവാക്കി തയ്യാറാക്കിയ മുന്നോക്ക വികസന കോർപ്പറേഷൻ നടപടി ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. ഹയർസെക്കൻഡറി, ഡിഗ്രി പ്രൊഫഷണൽ, നോൺ പ്രൊഫഷണൽ, പി ജി പ്രൊഫഷണൽ, പ്രൊഫഷണൽ ഐടിഐ ,ഡിപ്ലോമ ,എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചാണ് പട്ടിക നൽകിയിരുന്നത്. മാർച്ച് 31ന് മുമ്പ് സ്കോളർഷിപ്പുകൾ നൽകാനുള്ള നടപടി സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സുകുമാരൻ നായർ ആവശ്യപ്പെടുന്നു.

Conclusion:subin thomas ഇ ടി വി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.