കോട്ടയം: പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ പ്രശംസ നേടിയ കുമരകത്തെ രാജപ്പനിൽ നിന്നും ബന്ധുക്കൾ പണം തട്ടിയതായി പരാതി. അഞ്ചു ലക്ഷത്തി എൺപതിനായിരം രൂപ സഹോദരി തട്ടിയെടുത്തെന്നാണ് ആരോപണം.
വേമ്പനാട്ടു കായലിൽ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കുന്ന രാജപ്പൻ പ്രകൃതിയുടെ സംരക്ഷകൻ എന്ന നിലയിലാണ് പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ പ്രശംസ നേടിയത്. ഇതോടെ ലക്ഷക്കണക്കിന് രൂപ സഹായമായി രാജപ്പന്‍റെ അക്കൗണ്ടിൽ എത്തിയിരുന്നു. ഇതിൽ നിന്നും രാജപ്പനറിയാതെ 5,80,000 രൂപ സഹോദരി തട്ടിയെടുത്തെന്നാണ് ആരോപണം.
എന്നാൽ പണം തട്ടിയെടുത്തിട്ടില്ലെന്ന് രാജപ്പന്‍റെ സഹോദരി പറഞ്ഞു. നിയമം അനുസരിച്ചാണ് ബാങ്ക് പണം നൽകിയതെന്നും കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്നുമാണ് ബാങ്കിന്‍റെ വിശദീകരണം.
Also Read: റിലീസിന് മുമ്പേ 'ജഗമേ തന്തിരം' ഓൺലൈൻ സൈറ്റുകളിൽ
സംഭവത്തിൽ കോട്ടയം എസ്പിക്ക് പരാതി നൽകിയതായി രാജപ്പൻ പറഞ്ഞു. പണം തിരികെ ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് തീരുമാനം. എന്നിരുന്നാലും സഹോദരിയോട് വൈരാഗ്യമില്ലെന്നും രാജപ്പൻ കൂട്ടിച്ചേർത്തു