കോട്ടയം: കുമളി റോഡിൽ കഞ്ഞിക്കുഴി പ്ലാൻ്റേഷൻ കോർപ്പറേഷന് സമീപമുള്ള റെയിൽവെ മേൽപ്പാലം നാടിന് സമർപ്പിച്ചു. രണ്ടു വർഷത്തോളമെടുത്താണ് കെ.കെ റോഡിൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. റെയിൽവെ പാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന പാലം പൊളിച്ചു നീക്കിയത്. ആറ് കോടി രൂപ മുതൽ മുടക്കിൽ 50 മീറ്റർ നീളത്തിലും 13.5 മീറ്റർ വീതിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കായി പാലത്തിൽ നടപ്പാതയും ഒരുക്കിയിരിക്കുന്നു.
താൽക്കാലിക പാതയിലൂടെയാണ് റോഡ് ഗതാഗതം പുനർ ക്രമീകരിച്ചിരുന്നത്. പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവ്വഹിച്ചു. 12 മാസം കൊണ്ട് നിർമ്മാണം പൂർത്തികരിക്കേണ്ടിരുന്ന പാലം സങ്കേതിക പരാതികൾ മൂലം നീക്കുകയായിരുന്നു. പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി ഗതാഗതയോഗ്യമാക്കുമ്പോൾ കഞ്ഞിക്കുഴി കലക്‌ട്രേറ്റ് ഭാഗത്തെ ഗതാഗതക്കുരുക്കിനും മോക്ഷമാകുമെന്നാണ് വിലയിരുത്തൽ.