കോട്ടയം: സംസ്ഥാനസര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ സംയുക്ത ക്രൈസ്‌തവ മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ഏകദിന ധര്‍ണ. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ആണ് പ്രതിഷേധക്കാര്‍ ധര്‍ണയില്‍ ഉന്നയിച്ചത്. ഒരു നാടിനെ മുഴുവന്‍ മദ്യത്തില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമം എന്ന് പരിപാടിയില്‍ സംസാരിച്ച ചങ്ങനാശ്ശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും ധര്‍ണയില്‍ വിമര്‍ശനം ഉയര്‍ന്നു. മദ്യ വര്‍ജനം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്‍റെ ഇത്തരം നിലാപടുകള്‍ അംഗീകരിക്കാനാകില്ല. പുതിയ മദ്യ നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിന് പണം കണ്ടെത്താന്‍ ഇത്തരം മാര്‍ഗങ്ങളല്ല സ്വീകരിക്കേണ്ടതെന്നും, ഭരണസംവിധാനം മെച്ചപ്പെടുത്താന്‍ വേണ്ട മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ചങ്ങനാശ്ശേരി രൂപതാ മെത്രാന്‍ കൂട്ടിച്ചേര്‍ത്തു. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനും പരിപാടിയില്‍ പങ്കെടുത്തു. ഇന്ന് (06 മെയ് 2022) വൈകിട്ട് പ്രതിഷേധം സമാപിക്കും.