ETV Bharat / state

പരിസ്ഥിതി സൗഹൃദ പ്രചരണ ബോർഡുകളുമായി സ്ഥാനാർഥികൾ - flex board

ഫ്ലക്സ് ബോര്‍ഡുകളെ പടിക്കുപുറത്ത് നിർത്തുകയാണ് ഇക്കുറി രാഷ്ട്രീയ പാര്‍ട്ടികള്‍. മലിനീകരണ പ്രശ്നമില്ലാത്ത ബോഹര്‍ പേപ്പറുകളാണ് ഫ്ലക്സിന് പകരക്കാരനാകുന്നത്.

ബോഹർ ബാനറുകൾ
author img

By

Published : Mar 15, 2019, 1:32 PM IST

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകളുടെ സ്ഥാനം കയ്യടക്കുകയാണ് തീര്‍ത്തും പ്രകൃതി സൗഹൃദമായ ബോഹര്‍ പേപ്പറുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് ഫ്ലക്സ് ഉപേക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതമായത്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കര്‍ശന നിര്‍ദ്ദേശവും പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് നിര്‍ത്താന്‍ കാരണമായി.

ഫ്ലക്സിന് പകരം ബോഹര്‍ പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് പ്രിന്‍റിങ് സ്ഥാപനങ്ങളുടെ സംഘടനയും നിലപാടെടുത്തിരുന്നു. പക്ഷേ ഫ്ലക്സിനേക്കാൾ ബോഹർ ബാനറുകൾക്ക് ചിലവ് അൽപ്പം കൂടുതലാണ്. സ്ക്വയർഫീറ്റിന് 20 മുതൽ 25 രൂപ വരെയാണ് വില. മണ്ണിൽ അലിഞ്ഞു ചേരുമെന്നതിനാല്‍ മലിനീകരണ പ്രശ്നം ഉണ്ടാക്കില്ലെന്നതും ബോഹര്‍ പേപ്പറുകളുടെ പ്രത്യേകതയാണ്.

പരിസ്ഥിതി സൗഹൃദ പ്രചരണ ബോർഡുകളുമായി സ്ഥാനാർഥികൾ

Intro:പരിസ്ഥിതിസൗഹൃദ പ്രചരണവുമായി ആണ് ഇത്തവണ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തുന്നത്. ഫ്ലക്സ് ബോർഡുകൾക്കും ബാനറുകൾക്കും പകരം പേപ്പർ ബാനറുകൾ ആണ് ഇക്കുറി സ്ഥാനാർഥികൾ പ്രചരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശത്തെത്തുടർന്നാണ് ഫ്ലക്സ് പ്രചരണങ്ങളിൽ നിന്നുള്ള പിന്മാറ്റം.

Body:പ്ലാസ്റ്റിക്കിനെ പടിക്കുപുറത്തു നിർത്താൻ ആണ് ഇത്തവണ സ്ഥാനാർഥികളുടെ തീരുമാനം. ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം ആണ് ഇതിനു കാരണം. ഫ്ലക്സ് ബോർഡുകൾക്ക് പകരം പേപ്പർ ബാനറുകൾ ആണ് അണിയറയിൽ തയ്യാറാകുന്നത്. അതുകൊണ്ടുതന്നെ അച്ചടിശാലകൾ എല്ലാം അതിൻറെ തിരക്കിലേക്ക് കടന്നിരിക്കുന്നു. പക്ഷേ ഫ്ലക്സ് ബോർഡുകൾ ബാനറുകൾ ചിലവ് അൽപം കൂടുതലാണ് സ്ക്വയർഫീറ്റിന് 20 മുതൽ 25 രൂപ വരെയാണ് വില.

byt

ഉപയോഗശേഷം വലിച്ചെറിഞ്ഞാലും മണ്ണിൽ അലിഞ്ഞു ചേരും എന്നതാണ് ഇതിന് പ്രത്യേകത. തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ രാഷ്ട്രീയത്തിനപ്പുറം സ്ഥാനാർത്ഥികൾ പരിസ്ഥിതിസൗഹൃദ വിഷയത്തിൽ യോജിക്കുകയാണ്.

Conclusion:സുബിൻ തോമസ് ഈ ടിവി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.