ETV Bharat / state

മാമ്പഴ മോഷ്ടാവായ പൊലീസ് ഉദ്യോഗസ്ഥനെ തെരഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ - പൊലീസ് ഉദ്യോഗസ്ഥന്‍ മാമ്പഴം മോഷണം

മാമ്പഴ മോഷണക്കേസിലെ പ്രതി പൊലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് പൊലീസിന് മൃദു സമീപനമില്ലെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി

policeman steals mangoes from fruit shop  policeman steals mangoes in kanjirappally  കോട്ടയം ജില്ല പൊലീസ് മേധാവി  കോട്ടയം മോഷണം  മാമ്പഴം മോഷണം  പൊലീസുദ്യോഗസ്ഥന്‍റെ മാമ്പഴം മോഷണം  മാമ്പഴം മോഷ്‌ടിച്ച് പൊലീസുദ്യോഗസ്ഥൻ  ഇടുക്കി എആര്‍ ക്യാമ്പ്
പൊലീസുദ്യോഗസ്ഥന്‍റെ മാമ്പഴം മോഷണം; പ്രതിയ്ക്കായി തിരച്ചിൽ തുടരുന്നുവെന്ന് ജില്ല പൊലീസ് മേധാവി
author img

By

Published : Oct 6, 2022, 1:53 PM IST

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് 10 കിലോ മാമ്പഴം മോഷ്‌ടിച്ച കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനായി തെരച്ചില്‍ തുടരുകയാണെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി കെ കാർത്തിക്. പ്രതി പൊലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് പൊലീസിന് മൃദു സമീപനമില്ലെന്നും കെ കാർത്തിക് പറഞ്ഞു. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബാണ് മാമ്പഴം മോഷ്‌ടിച്ചത്.

ജില്ല പൊലീസ് മേധാവിയുടെ പ്രതികരണം

ശിഹാബിനെതിരെ ബലാത്സംഗ കേസുകൾ അടക്കം നേരത്തെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. മാമ്പഴ മോഷണക്കേസിൽ ശിഹാബിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.

Read More: കോട്ടയത്ത് മാമ്പഴം മോഷ്‌ടിച്ച പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ശിഹാബിന് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു സംഭവദിവസം ഡ്യൂട്ടി. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്‌ടിച്ചത്. കടയ്ക്ക് മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് ഇയാളെ കുടുക്കിയത്.

വഴിയരികിലുള്ള കടയുടെ മുൻവശത്ത് കൊട്ടയില്‍ അടുക്കിവച്ചിരുന്ന മാമ്പഴം കണ്ട ശിഹാബ് വണ്ടി നിർത്തി മാമ്പഴം മോഷ്‌ടിച്ച് സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയ കടയുടമ നാസർ കവര്‍ച്ച നടന്നുവെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയത്.

Read More: പൊലീസ് കള്ളനായി: പത്ത് കിലോ മാമ്പഴ മോഷണം കണ്ടത് സിസിടിവി, ഒടുവില്‍ കുടുങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.