ETV Bharat / state

സ്‌റ്റേഷനുകള്‍ നിറഞ്ഞ് വാഹനങ്ങള്‍; തിങ്കളാഴ്ച മുതല്‍ വിട്ടുകൊടുക്കും - latest lock down

ലോക്‌ ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി പിടിയിലായ വാഹനങ്ങളാണ്‌ പൊലീസ് സ്‌റ്റേഷന്‍ പരിസരം നിറഞ്ഞ് കിടക്കുന്നത്. സ്റ്റേഷന്‍ പരിസരങ്ങളിലെ വാഹനത്തിരക്ക് ഒഴിവാക്കാന്‍ തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ വിട്ടുനല്‍കാനാണ് തീരുമാനം

latest covid 19  latest lock down  സ്‌റ്റേഷനുകള്‍ നിറഞ്ഞ് വാഹനങ്ങള്‍; തിങ്കളാഴ്ച മുതല്‍ വിട്ടുകൊടുക്കും
സ്‌റ്റേഷനുകള്‍ നിറഞ്ഞ് വാഹനങ്ങള്‍; തിങ്കളാഴ്ച മുതല്‍ വിട്ടുകൊടുക്കും
author img

By

Published : Apr 11, 2020, 4:39 PM IST

കോട്ടയം: ലോക്‌ ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങി പിടിയിലായ വാഹനങ്ങള്‍കൊണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിസരങ്ങള്‍ നിറഞ്ഞു. പല സ്റ്റേഷനുകളിലേയും യാര്‍ഡ് പൂര്‍ണമായും വാഹനങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും. ഈരാറ്റുപേട്ടയില്‍ 72 ബൈക്കുകളാണ് പിടിച്ചെടുത്തത്. ഇവയോടൊപ്പം 3 കാറുകളും 6 ഓട്ടോറിക്ഷകളുമുണ്ട്. സ്‌റ്റേഷന്‍ പരിസരവും താഴെ ക്വാട്ടേഴ്‌സുകളുടെ പരിസരത്തുമായാണ് ഈ വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ മഴ പതിവായതോടെ വെയിലും മഴയുമേറ്റ് കിടക്കുകയാണ് വാഹനങ്ങള്‍. പഴക്കം ചെന്നവ മുതല്‍ മുന്തിയ മോഡല്‍ ബൈക്കുകള്‍ വരെയുണ്ട് പിടിയലായവയില്‍. ഈരാറ്റുപേട്ടയെ അപേക്ഷിച്ച് പാലായിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

മാര്‍ച്ച് മാസത്തില്‍ മാത്രം 130 കേസുകളെടുത്തപ്പോള്‍ ഏപ്രിലില്‍ 9-ാം തീയതി വരെ 101 കേസുകളെടുത്തു. ടൂവീലറുകളും കാറുകളും ടിപ്പര്‍ ലോറികളും വരെ പാലാ സ്റ്റേഷന്‍ പരിസരത്തുണ്ട്. സ്റ്റേഷന്‍ പരിസരങ്ങളിലെ വാഹനത്തിരക്ക് ഒഴിവാക്കാന്‍ തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ വിട്ടുനല്‍കാനാണ് തീരുമാനം. പിഴ ഈടാക്കിയ ശേഷമായിരിക്കും വാഹനങ്ങള്‍ വിട്ടു നല്‍കുക. 10,000 രൂപ വരെ പിഴയീടാക്കാം. അതേസമയം വാഹന ഉടമ ആര്‍സി ബുക്കും മറ്റ് രേഖകളും ഹാജരാക്കിയാല്‍ മാത്രമേ വാഹനം നല്‍കുകയുള്ളു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.