കോട്ടയം: പ്രളയ ദുരന്തത്തിൻ്റെ ഉത്തരവാദി പിണറായി വിജയൻ സർക്കാരാണെന്ന് പി.സി ജോർജ്. സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ പരാജയം വ്യക്തമാക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ദുരന്തമെന്നും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ; അതിതീവ്രമഴയ്ക്ക് സാധ്യതയില്ല; മഴ മുന്നറിയിപ്പുകളില്‍ വീണ്ടും മാറ്റം, ഇനി തുലാവർഷം
അപകടാവസ്ഥയിലായിരിക്കുന്ന മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം പണിയാൻ പിണറായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.കെടുതികൾ നേരിടാൻ കേന്ദ്ര സഹായം നിർബന്ധമായും ലഭ്യമാക്കണം. അതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.