ETV Bharat / state

കെ റെയില്‍ ആക്രിക്കച്ചവടം, എസ്‌ഡിപിഐയെ മുഖ്യമന്ത്രിക്ക് പേടി : പിസി ജോര്‍ജ്

വിവാഹപ്രായം 21 ആക്കിയതിൽ തെറ്റില്ലെന്ന് പിസി ജോർജ്

pc george on pinarayi vijayan  k rail project  alappuzha murder case  kottayam latest news  കോട്ടയം വാര്‍ത്തകള്‍  പോപ്പുലർ ഫ്രണ്ട് മുസ്ലിംലീഗ്  സര്‍ക്കാരിനെതിരെ പിസി ജോര്‍ജ്  ആഭ്യന്തര മന്ത്രി പിണറായി വിജയൻ
പിസി ജോര്‍ജ്
author img

By

Published : Dec 22, 2021, 4:21 PM IST

കോട്ടയം : കെ റെയില്‍ ആക്രിക്കച്ചവടമാണെന്ന് ജനപക്ഷം പാർട്ടി ചെയർമാൻ പിസി ജോർജ്. പദ്ധതി പിണറായിയുടെ ധനാർത്തിയുടെ പേരിൽ നടത്തുന്ന അഴിമതിയാണ്.കേരളത്തിന്‍റെ ക്രമസമാധാന നില തകര്‍ന്നുവെന്നും, സർക്കാരിനെ പിരിച്ചുവിടണമെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.

അഞ്ചേമുക്കാൽ വർഷത്തെ പിണറായി വിജയന്‍റെ ഭരണം സർവ മേഖലയെയും തകർത്തു. ആലപ്പുഴയിലെ വർഗീയ കൊലപാതകങ്ങൾ തടയാൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണ്. പൊലീസിനെ മുഖ്യമന്ത്രി നോക്കുകുത്തിയാക്കി.കേന്ദ്ര ഗവൺമെന്‍റ് പിണറായി സർക്കാരിനെ പിരിച്ചുവിട്ടില്ലെങ്കിൽ ഇനിയും വർഗീയ സംഘട്ടനങ്ങളുണ്ടാകുമെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.

ALSO READ മഞ്ഞ് പെയ്യുന്ന കാലിഫോർണിയ: കാണാം ചിത്രങ്ങള്‍

എസ്‌ഡിപിഐയെ നിലയ്ക്ക് നിർത്താൻ പിണറായിക്ക് കഴിയാത്തത് അവരുടെ പിന്തുണയിൽ ഭരിക്കുന്നത് കൊണ്ടാണ്. പോപ്പുലർ ഫ്രണ്ടിനെ തള്ളി പറയാൻ മുസ്ലിംലീഗ് നേതാക്കൾ തയാറാകണം. അല്ലാത്ത പക്ഷം വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരും. വിവാഹപ്രായം 21 ആക്കിയതിൽ തെറ്റില്ല. മുസ്ലിം പെൺകുട്ടികൾ തന്നെ ഇതിന് അനുകൂലമാണെന്നും പി.സി ജോർജ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.