ETV Bharat / state

പാലായിൽ എൻ.ഡി.എക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് പി.സി ജോർജ്

author img

By

Published : Sep 6, 2019, 11:40 PM IST

Updated : Sep 6, 2019, 11:55 PM IST

ഹൈന്ദവ ഭൂരിപക്ഷമുള്ള നിയോജകമണ്ഡലമാണ് പാലാ മണ്ഡലം. ശബരിമല പ്രശ്‌നത്തോടെ ഹൈന്ദവസമുദായം ഉണര്‍ന്നിട്ടുണ്ടെന്നും ഇത് എൻ.ഡി.എക്ക് അനുകൂലമാകുമെന്നും പി.സി ജോർജ് പറഞ്ഞു

പാലായിൽ എൻ.ഡി.എക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് പി.സി ജോർജ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി എൻ.ഹരിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് ജനപക്ഷം നേതാവ് പി.സി ജോർജ് എം.എൽ.എ. പാലാ കാർമ്മൽ ആശുപത്രി ജങ്ഷനിലുള്ള എൻ.ഡി.എയുടെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി ജോർജ്. കഴിഞ്ഞ കാലങ്ങളില്‍ എന്‍.എസ്.എസ് പിന്തുണകൂടി നേടി കെ.എം മാണി 54 വര്‍ഷം ഭരിച്ചു. അതിന് മാണിയുടെ കുടുംബം പാലാക്കാരോട് നന്ദി കാണിക്കണം. കെ.എം മാണിയുടെ കുടുംബത്തോട് ജനങ്ങള്‍ക്കല്ല, ജനങ്ങളോട് കെ.എം മാണിയുടെ കുടുംബത്തിനാണ് നന്ദി വേണ്ടത്.

യു.ഡി.എഫ് ഭൂരിപക്ഷമെന്ന് പറയുന്നത് തെറ്റാണ്. ഹൈന്ദവ ഭൂരിപക്ഷമുള്ള നിയോജകമണ്ഡലമാണ് പാലാ. എന്‍.എസ്.എസ് സഹായത്തോടെയാണ് മാണി വിജയിച്ചിരുന്നതെന്നും പി.സി ജോർജ് പറഞ്ഞു. ശബരിമല പ്രശ്‌നത്തോടെ ഹൈന്ദവസമുദായം ഉണര്‍ന്നിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും കെ.എം മാണിയുടെ അപ്രമാദിത്വം നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഈ തെരെഞ്ഞെടുപ്പിൽ സ്വാഭാവികമായും അതില്ലാത്തതിനാൽ എൻ.ഡി.എക്ക് അനുകൂല സാഹചര്യമാണുള്ളത്. ആ അവസരത്തെ വേണ്ടവിധം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരി, കെ.പി ശ്രീശൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Intro:Body:ആസന്നമായ പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി എൻ ഹരിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് ജനപക്ഷം നേതാവ് പി സി ജോർജ് എം എൽ എ പറഞ്ഞു.പാലാ കാർമ്മൽ ആശുപത്രി ജംങ്ഷനിലുള്ള എൻ ഡി എ യുടെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സി ജോർജ്.

കഴിഞ്ഞ കാലങ്ങളില്‍ എന്‍.എസ്.എസ് പിന്തുണ കൂടി നേടി കെ.എം മാണി 54 വര്‍ഷം ഭരിച്ചു. അതിന് മാണിയുടെ കുടുംബം പാലാക്കാരോട് നന്ദി കാണിക്കണം. കെ.എം മാണിയുടെ കുടുംബത്തോട് ജനങ്ങള്‍ക്കല്ല, ജനങ്ങളോട് കെ.എം മാണിയുടെ കുടുംബത്തിനാണ് നന്ദി വേണ്ടത്. യു.ഡി.എഫ് ഭൂരിപക്ഷം എന്ന് പറയുന്നത് തെറ്റാണ്. ഹൈന്ദവ ഭൂരിപക്ഷമുള്ള നിയോജകമണ്ഡലമാണ് പാലാ. എന്‍.എസ്.എസ് സഹായത്തോടെയാണ് മാണി വിജയിച്ചിരുന്നത്. ശബരിമല പ്രശ്‌നത്തോടെ ഹൈന്ദവസമുദായം ഉണര്‍ന്നിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും കെ എം മാണിയുടെ ഒരു അപ്രമാദിത്വം നിറഞ്ഞു നിന്നിരുന്നു എന്നാൽ ഈ തെരെഞ്ഞെടുപ്പിൽ സ്വാഭാവികമായും അതില്ലാത്തതിനാൽ എൻ ഡി എ യ്ക്ക് അനുകൂല സാഹചര്യമാണ് ഇപ്പോളുള്ളത്.ആ അവസരത്തെ നമ്മൾ വേണ്ടവിധം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ വിവിധ എൻ ഡി എ നേതാക്കളായ എൻ ഹരി.,കെ പി ശ്രീശൻ മാസ്റ്റർ,പ്രൊഫസർ ഗ്രെസമ്മ മാത്യു.,ജി രാമൻ നായർ,അഡ്വ നാരായണൻ നമ്പൂതിരി,നോബിൾ മാത്യു,ബി രാധാകൃഷ്ണ മേനോൻ, ഷോൺ ജോർജ്.,സെബി പറമുണ്ട.,ബിനു പുളിക്കക്കണ്ടം,ലിജിൻ ലാൽ,എൻ കെ ശശി കുമാർ ,ഷാജി പാലാ,ജി രഞ്ജിത്ത്,ജേക്കബ്ബ് കുര്യാക്കോസ്,കെ ഗുപ്തൻ,അനിൽ നാഥ്‌., എന്നിവർ പ്രസംഗിച്ചു.Conclusion:
Last Updated : Sep 6, 2019, 11:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.