ETV Bharat / state

ഓർത്തോഡോക്സ് സഭാ നിലപാട് മാറ്റത്തിന്‍റെ തുടക്കമെന്ന് പി.സി ജോർജ്

author img

By

Published : Oct 16, 2019, 4:01 AM IST

Updated : Oct 16, 2019, 7:51 AM IST

ഇരുമുന്നണികളും സഭയെ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റെ വിജയത്തിനായി പ്രചാരണം തുടരുമെന്ന് ഓർത്തോഡോക്സ് സഭയിലെ ഒരു വിഭാഗം അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

ഓർത്തോഡോക്സ് സഭാ നിലപാട് മാറ്റത്തിന്‍റെ തുടക്കമെന്ന് പി.സി ജോർജ്

കോട്ടയം: വിശ്വാസം സംരക്ഷിക്കുന്നവർക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് ഓർത്തോഡോക്സ് സഭ പറഞ്ഞത് കേരളത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥയിലെ മാറ്റത്തിന്‍റെ തുടക്കമാണെന്ന് കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി ജോർജ്. ജീവൻ ബലി കൊടുത്ത് ആചാരങ്ങൾ സംരക്ഷിക്കുമെന്ന് പറഞ്ഞ് ശബരിമല ആചാര സംരക്ഷണത്തിനായി മുന്നോട്ടു വന്നത് കെ സുരേന്ദ്രനാണ്. അതുകൊണ്ടു സുരേന്ദ്രനാണ് വിശ്വാസികൾ വോട്ടു ചെയ്യേണ്ടത്. അതാണ് ഓർത്തോഡോക്സ് സഭയുടെ നേതൃത്വവും പറയുന്നത്. വിശ്വാസം സംരക്ഷിക്കുന്നതിനായി മുന്നോട്ടു വരുന്നവരെ സഹായിക്കാൻ വിശ്വാസികൾക്ക് കടമയുണ്ട്. അതിന് അമ്പലമെന്നോ പള്ളിയെന്നോ ഇല്ല. വിശ്വാസം എന്നത് മാത്രമാണ് വിഷയമെന്നും പി.സി ജോർജ് പറഞ്ഞു. കോന്നിയിലെ എൻ.ഡി.എ തെരെഞ്ഞെടുപ്പ് കാര്യാലയത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓർത്തോഡോക്സ് സഭാ നിലപാട് മാറ്റത്തിന്‍റെ തുടക്കമെന്ന് പി.സി ജോർജ്

കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിച്ച സ്ഥാനാർഥിയെയല്ല അവർക്ക് ലഭിച്ചത്. അടൂർ പ്രകാശ് നിർദേശിച്ച സ്ഥാനാർഥിയെ പോലും നിർത്തിയില്ല. അത് കോൺഗ്രസ്സ് പ്രവർത്തകർക്കിടയിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കെ സുരേന്ദ്രൻ ഭാഗ്യവാനാണ്. ഈ അസംതൃപ്തികൾ കെ സുരേന്ദ്രന് അനുകൂലമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Intro:Body:ഉപതിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ്ഭ ബിജെപി ക്ക് വോട്ട് നൽകാൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ജനപക്ഷം ചെയർമാൻ പി സി ജോർജ്

ഭാരതത്തിന്റെ തനതു ക്രൈസ്തവ സഭയായ ഓർത്തോഡോക്സ് സഭ വിശ്വാസം സംരക്ഷിക്കുന്നവർക്കനുകൂലമായി നിലപാടെടുക്കുമെന്നു പറഞ്ഞത് കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയിലെ മാറ്റത്തിന്റെ തുടക്കമാണെന്നു ജനപക്ഷം നേതാവ് പി സി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കോന്നിയിലെ എൻ ഡി എ തെരെഞ്ഞെടുപ്പ് കാര്യാലയത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവൻ ബലി കൊടുത്ത് ആചാരങ്ങൾ സംരക്ഷിക്കുമെന്ന് പറഞ്ഞു ശബരിമല ആചാര സംരക്ഷണത്തിനായി മുന്നോട്ടു വന്നത് കെ സുരേന്ദ്രനാണ്. അതുകൊണ്ടു സുരേന്ദ്രനാണ് വിശ്വാസികൾ വോട്ടു ചെയ്യേണ്ടത്. അതാണ് ഓർത്തോഡോക്സ് സഭയുടെ നേതൃത്വവും പറയുന്നത്.  വിശ്വാസം സംരക്ഷിക്കുന്നതിനായി മുന്നോട്ടു വരുന്നവരെ സഹായിക്കാൻ വിശ്വാസികൾക്ക് കടമയുണ്ട്.  അതിന് അമ്പലമെന്നോ പള്ളിയെന്നോ ഇല്ല.  വിശ്വാസം എന്നത് മാത്രമാണ് വിഷയം. പിണറായി വിജയൻ ജീവിതത്തിൽ പള്ളിയിൽ പോയിട്ടില്ല. ജൗളി വിരോധികളെ തുണി ഉടുപ്പിച്ചാണ് ആചാര ലംഘനം നടത്താൻ ശബരിമലയിൽ കയറ്റി വിട്ടത്. ഇതൊന്നും ഒരു വിശ്വാസിക്കും കണ്ടു നിൽക്കാനാകില്ല.  

രണ്ടു മുതിർന്ന നേതാക്കളുടെ തലയ്ക്കു മുകളിലൂടെ ഒരു പയ്യനെ സ്ഥാനാർഥി ആക്കിയതിൽ സി പി എം, സി പി ഐ അണികൾക്കിടയിൽ ശക്തമായ പ്രധിഷേധമുണ്ട്.  കോൺഗ്രസ്സ് പ്രവർത്തകർ ആഗ്രഹിച്ച സ്ഥാനാർഥിയെ അല്ല അവർക്കും ലഭിച്ചത്. അടൂർ പ്രകാശ് നിർദേശിച്ച സ്ഥാനാർഥിയെ പോലും നിർത്തിയില്ല.  അത് കോൺഗ്രസ്സ് പ്രവർത്തകർക്കിടയിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കെ സുരേന്ദ്രൻ ഭാഗ്യവാനാണ്. ഈ അസംതൃപ്തികൾ കെ സുരേന്ദ്രന് അനുകൂലമാണ്.

Conclusion:
Last Updated : Oct 16, 2019, 7:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.