ETV Bharat / state

പി. ശ്രീധരൻ പിളള ഓർത്തഡോക്സ് സഭാ നേതൃത്വവുമായും കൂടിക്കാഴ്ച്ച നടത്തി - പി.ശ്രീധരൻ പിളള വാർത്ത

സഭാതർക്കം തീർക്കാൻ അല്ല കൂടിക്കാഴ്ച്ച എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വിശദീകരണം.

പി.ശ്രീധരൻ പിളള കോട്ടയത്ത് ഓർത്തഡോക്സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി  P. Sreedharan Pillai met the leadership of the Orthodox Church  കോട്ടയം വാർത്ത  kottyam news  കേരള വാർത്ത  kerala news  പി.ശ്രീധരൻ പിളള വാർത്ത  മിസോറാം ഗവർണർ ഓർത്തഡോക്സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി
പി.ശ്രീധരൻ പിളള കോട്ടയത്ത് ഓർത്തഡോക്സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി
author img

By

Published : Jan 29, 2021, 5:22 PM IST

Updated : Jan 29, 2021, 5:28 PM IST

കോട്ടയം: മിസോറാം ഗവർണർ പി. ശ്രീധരൻ പിളള കോട്ടയത്ത് ഓർത്തഡോക്സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. ഉച്ചയ്ക്ക് ദേവലോകം അരമനയിലെത്തിയ ഗവർണർ ഒരു മണിക്കൂറോളം സഭാ നേതൃത്വവുമായി ചർച്ച നടത്തി. എന്നാൽ സഭാതർക്കം തീർക്കാൻ അല്ല കൂടിക്കാഴ്ച്ച എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വിശദീകരണം. രാവിലെ യാക്കോബായ സഭ ആസ്ഥാനത്തെത്തിയ ശേഷമായിരുന്നു കോട്ടയം ദേവലോകത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തിയത്.

പി. ശ്രീധരൻ പിളള ഓർത്തഡോക്സ് സഭാ നേതൃത്വവുമായും കൂടിക്കാഴ്ച്ച നടത്തി

സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലിന്‍റെ തുടർച്ചയായിരുന്നു യാക്കോബായ സഭാ ആസ്ഥാനത്ത് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എത്തിയത്. രാവിലെ ഒമ്പതരയോടെ പുത്തൻകുരിശിലെ പാത്രിയാർക്ക സെന്‍ററിൽ എത്തിയ അദ്ദേഹം യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയേയും മെത്രാപ്പോലീത്തൻ ട്രസ്റ്റിയേയും തിരുമേനിമാരേയും സഭാ ഭാരവാഹികളേയും കണ്ട് ചർച്ച നടത്തി. ഓർത്തഡോക്സ് – യാക്കോബായ സഭാ തർ‌ക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ആദ്യം പ്രതികരിച്ച ശ്രീധരൻപിള്ള പിന്നീട് താൻ മധ്യസ്ഥൻ അല്ലെന്ന് മാറ്റി പറയുകയായിരുന്നു.

അതേസമയം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്സ് സഭ നേതൃത്വം പ്രതികരിച്ചു. സഭാതർക്കം പരിഹരിക്കാൻ ആണ് കോടതി വിധി ഉണ്ടായത്. തുടർ ചർച്ചകൾ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് അറിയിപ്പ് ഒന്നും ഉണ്ടായിട്ടില്ല. ഓർത്തഡോക്സ് മെത്രാപ്പൊലീത്തമാർ പാണക്കാട് സന്ദർശനം നടത്തിയതിൽ രാഷ്ട്രീയമില്ല. ബാവാ തിരുമേനിയുടെ അറിവോട് കൂടിയാണ് സന്ദർശനമെന്നും സഭ നേതൃത്വം പ്രതികരിച്ചു.

Last Updated : Jan 29, 2021, 5:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.