കോട്ടയം: ജോസ് കെ മാണി ഉൾപ്പെടെയുള്ളവരെ മടക്കി ക്കൊണ്ടു വരണമെന്നത് കോൺഗ്രസിന്‍റെ കാര്യമാണെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം വർക്കിങ് ചെയർമാൻ പി.സി തോമസ്. അക്കാര്യം കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചർച്ച ചെയ്‌തിട്ടില്ല. മുന്നണിയില്‍ ഇത്തരം ആവശ്യം വന്നാല്‍ കേരള കോൺഗ്രസ് ആഭ്യന്തര ചർച്ച നടത്തി അഭിപ്രായം അറിയിക്കുമെന്നും പിസി തോമസ് പറഞ്ഞു.
ചിന്തന്‍ ശിബിരിലുണ്ടായ ചര്‍ച്ചയെ സംബന്ധിച്ച് ഇതുവരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചർച്ച ചെയ്‌തിട്ടില്ലെന്നും പി.സി തോമസ് പറഞ്ഞു. യുഡിഎഫിലെ കാര്യം പറയാൻ താൻ യോഗ്യനല്ലെന്നും പി.സി തോമസ് കോട്ടയത്ത് പറഞ്ഞു.