കോട്ടയം : കർഷക സമരത്തിന്‍റെ വിജയം കേന്ദ്ര സർക്കാരിനെതിരായ ജനമുന്നേറ്റത്തിന്‍റെ തുടക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ(vd satheeshan on Repeal of Farm Laws). ഫാസിസ്റ്റ് സർക്കാരിനെതിരെയുള്ള ജനാധിപത്യ ചേരിയുടെ വിജയമാണിത്.
കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കത്തെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്(indian national congress) സമരത്തിന് വലിയ പിന്തുണയാണ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read: Repeal of Farm Laws | വിളകൾക്ക് താങ്ങുവില, അജയ് മിശ്രക്കെതിരെ അന്വേഷണം ; മോദിക്ക് വരുൺ ഗാന്ധിയുടെ കത്ത്
സംസ്ഥാനം കടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ (K Rail - Silver Line Project ) പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ റെയിൽ പദ്ധതിയുടെ ചെലവ് ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്. ഇടതുപക്ഷം എന്ന പേരിൽ സിപിഎം യാഥാസ്ഥിതിക താൽപര്യങ്ങളാണ് നടപ്പാക്കുന്നതെന്നും സതീശൻ ആരോപിച്ചു.
കോട്ടയത്ത് യുഡിഎഫ് ജില്ല നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.