കോട്ടയം: കേരളാ കോൺഗ്രസ് തർക്കത്തിൽ ജോസ് പക്ഷത്തിന്‍റെ നിലപാടിൽ അതൃപ്തിയറിച്ച് ഉമ്മൻ ചാണ്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടും ജോസ് പക്ഷം തയ്യാറായിച്ചില്ല. കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസ് പക്ഷത്തിന്‍റെ രാജി നീളുന്നതിൽ ഉമ്മന്‍ ചാണ്ടിക്ക് കടത്തു എതിര്‍പ്പുണ്ട്.
ഇരു വിഭാഗവും ചില ഉപാധികൾ മുമ്പോട്ടു വച്ചിട്ടുണ്ട് പക്ഷേ അത് ഉടൻ അംഗീകരിക്കാൻ സാധിക്കുന്നതല്ലെ. കോൺഗ്രസ് മാത്രം വിചാരിച്ചാൽ തർക്കത്തിൽ പരിഹാരമാവില്ലന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നേരത്തെ തർക്കത്തിൽ ചർച്ചകൾ തുടരുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ജില്ലാ പഞ്ചായത്ത് തർക്കത്തിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ ജോസ് പക്ഷത്തിന്‍റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
ഇതേടെ വിഷയത്തില്‍ യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ടന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജി വയ്ക്കാത്തതിലെ അതൃപ്തി ഉമ്മൻ ചാണ്ടി കൂടിയറിച്ചതോടെ യു.ഡി.എഫ് ലെ അവസാന പ്രതീക്ഷയും അസ്തമിച്ച ജോസ് പക്ഷത്തിന് സമ്മർദമേറുകയാണ്. പക്ഷേ രാജി വെക്കേണ്ടെന്ന നിലപാടിലുറച്ചാണ് ജോസ് പക്ഷം.