ETV Bharat / state

നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്

author img

By

Published : Oct 30, 2022, 10:00 AM IST

നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസുകള്‍ പിന്‍വലിക്കാത്തത് ഹൈന്ദവ വിശ്വാസികള്‍ക്കെതിരെയുള്ള വെല്ലുവിളി ആണോ എന്ന് സംശയമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്‌താവനയിൽ പറഞ്ഞു

case against participants of Namajapa procession  NSS wants to withdraw the cases  NSS  Namajapa procession  Sabarimala Namajapa procession  എന്‍എസ്എസ്  കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ  ജി സുകുമാരൻ നായർ  ശബരിമല  ശബരിമല നാമജപ ഘോഷയാത്ര
നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്

കോട്ടയം: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്‌താവനയിൽ വ്യക്തമാക്കി. നിരപരാധികളായ നിരവധി പേർക്കെതിരെ കേസെടുത്ത സാഹചര്യമാണ് ഉള്ളത്.

പല യുവതി, യുവാക്കളും ഇതുമൂലം സർക്കാർ നിയമനങ്ങളിൽ പ്രയാസപ്പെടുകയാണ്. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിക്കാൻ സർക്കാർ തയാറായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്‌ദാനം പാലിച്ച് സംസ്ഥാന സർക്കാർ ഇനിയെങ്കിലും കേസുകൾ പിൻവലിക്കാൻ തയാറാകണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.