കോട്ടയം: ചരിത്ര പ്രസിദ്ധമായ നിരണം പള്ളി തിരുന്നാൾ ഡിസംബർ 13 മുതൽ 21 വരെ ആഘോഷിക്കും. പതിമൂന്നാം തീയതി മര്‍തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന അഖണ്ഡ പ്രാര്‍ത്ഥനയോടുകൂടി പെരുന്നാളിന് തുടക്കമാകും.
പതിനാലിന് വൈകീട്ട് അഞ്ചുമണിക്ക് യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപൊലീത്ത പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. സഭ നേരിടുന്ന നീതി നിഷേധത്തിൽ പ്രതിഷേധിച്ച് 15-ാം തീയതി ഐക്യദാർഡ്യ റാലി ഉണ്ടായിരിക്കുമെന്നും പള്ളി വികാരി ഫാ. വർഗീസ് മാത്യൂ പറഞ്ഞു.21ന് തിരുന്നാൾ സമാപിക്കും. ദേവാലയം എഡി 54 ന് മാര്‍ത്തോമ ശ്ളീഹയാണ് സ്ഥാപിച്ചത്. നിരവധി ചരിത്ര രേഖകളും സംസ്‌കൃതികളും ഇവിടെ സംരക്ഷിച്ച് പോരുന്നുണ്ട്.