ETV Bharat / state

'നാട്ടുകാര്‍ കളിയാക്കുന്നു' ; കോട്ടയത്ത്‌ കുഞ്ഞിനെ കൊന്നതിന് അറസ്‌റ്റിലായ അമ്മയുടെ മൊഴി - നവജാത ശിശു ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്‌റ്റിൽ

new born baby dead in bucket kanjirappally  mother arrested  കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ  നവജാത ശിശു ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു  അഞ്ച്‌ കുട്ടികൾ ഉണ്ടായതിന്‌ ആളുകൾ കളിയാക്കുന്നു
Baby Dead In Bucket Water: 'നാട്ടുകാര്‍ കളിയാക്കുന്നു' കോട്ടയത്ത്‌ കുഞ്ഞിനെ കൊന്നതിന് അറസ്‌റ്റിലായ അമ്മയുടെ മൊഴി
author img

By

Published : Dec 10, 2021, 6:32 PM IST

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്‌റ്റിൽ. ഇടക്കുന്നം മുക്കാലിയിൽ വാടകയ്ക്ക് താമസിക്കുന്ന മാലൂർമലയിൽ നിഷയാണ് പിടിയിലായത്. കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിഷ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വളർത്താൻ കഴിയാത്തതുകൊണ്ടാണ് മുക്കിക്കൊന്നതെന്ന് നിഷ പറഞ്ഞു. നവജാത ശിശുവിന്‍റെ മുങ്ങിമരണം അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നിഷ ആദ്യം പൊലീസിനോട് പറഞ്ഞത്. പനി കുറയ്ക്കാൻ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയുടെ കാൽ മുക്കിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണെന്നായിരുന്നു ആദ്യ മൊഴി.

ALSO READ: Exclusive : 'അപ്രത്യക്ഷമായി,പിന്നാലെ സ്ഫോടനം'; ഹെലികോപ്റ്ററിന്‍റെ അവസാന ദൃശ്യം പകർത്തിയ ജോ പറയുന്നു

എന്നാല്‍ അഞ്ച്‌ കുട്ടികൾ ഉണ്ടായതിന്‍റെ പേരിൽ ആളുകൾ കളിയാക്കിയത് മൂലമാണ് ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചതെന്ന് നിഷ പൊലീസിനോട് വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മുത്തേടത്ത് മലയിൽ സുരേഷ് നിഷ ദമ്പതികളുടെ നവജാത ശിശുവിനെ ആണ് ബുധനാഴ്‌ച ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.