കോട്ടയം: മധ്യതിരുവിതാംകൂറിന്‍റെ വികസന സാധ്യത സർക്കാർ തിരിച്ചറിയണമെന്ന് മോൻസ് ജോസഫ് എംഎൽഎ. ബജറ്റിൽ കൊല്ലം മലബാർ മേഖലകളിലുള്ള ടൂറിസം സർക്യൂട്ടുകളെപ്പറ്റി പറയുന്ന സർക്കാർ ഇതു കൂടി തിരിച്ചറിയണം. കോട്ടയം കുമരകം മൂന്നാർ തേക്കടി കേന്ദ്രങ്ങൾ യോജിപ്പിച്ച് ടൂറിസം സർക്യൂട്ട് കൊണ്ടുവരണമെന്ന് മോൻസ് ആവശ്യപ്പെട്ടു. കാർഷിക മേഖലകൾക്ക് ആശ്വാസമാകാൻ പുതിയ കാർഷികബജറ്റ് വേണമെന്നു അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
വ്യക്തിഹത്യ നടത്തി തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് കടുത്തുരുത്തിയിലെ തന്‍റെ വിജയമെന്ന് മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പി ജെ ജോസഫിനൊപ്പം നിന്ന തന്‍റെ നിലപാട് ജനങ്ങൾ അംഗീകരിച്ചു. എന്തു വന്നാലും കടുത്തുരുത്തിക്കാർ തന്നെ കൈവെട്ടിയില്ല എന്നു ഉറപ്പായതായും മോൻസ് പറഞ്ഞു. യുഡിഎഫിന് തിരിച്ചു വരവ് സാധ്യമാണെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
യുഡിഎഫിന് കൂടുതൽ കെട്ടുറപ്പ് വേണമെന്നും മോൻസ് പറഞ്ഞു. കൊവിഡ് കാലത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ഇടതുമുന്നണിക്കാണ് സാധിച്ചത്. ഭരണത്തുടർച്ചയാണ് പ്രതിസന്ധികളെ അതിജീവിക്കാൻ നല്ലത് എന്ന് ജനങ്ങൾ വിലയിരുത്തിയതുകൊണ്ടാണ് എൽഡിഎഫിന് വീണ്ടും അധികാരത്തിലെത്താൻ കഴിഞ്ഞതെന്നും മോൻസ് പറഞ്ഞു.