ETV Bharat / state

മാർക്ക് ദാനം സിൻഡിക്കേറ്റ് അംഗത്തിന്‍റെ താല്‍പര്യപ്രകാരമെന്ന് ആരോപണം

author img

By

Published : Oct 16, 2019, 6:01 PM IST

Updated : Oct 16, 2019, 8:06 PM IST

പെർഫോമിംഗ് ഇയർ നിബന്ധനയില്ലാതെയും സെമസ്റ്റർ നിബന്ധനയില്ലാതെയും വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാണ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനങ്ങളുടെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു.

എം.ജി യൂണിവേഴ്‌സിറ്റി മാർക്ക് ദാനം: തെളിവുകൾ ഇ.ടി.വി ഭാരതിന്

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിൽ പാഠ്യേതര വിഷയങ്ങൾ മറയാക്കി മാർക്ക് ദാനമെന്ന് ആരോപണം. ഒരു സിൻഡിക്കേറ്റ് അംഗത്തിന്‍റെ താല്‍പര്യപ്രകാരമാണ് മാർക്ക് ദാനം ചെയ്യാൻ തീരുമാനിച്ചത് എന്നാണ് പുതിയ ആരോപണം. ഇത് സംബന്ധിച്ച് സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനങ്ങളുടെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു.
2008, 2009 വർഷങ്ങളിലെ ബി.എസ്.സി നേഴ്‌സിങ് കോഴ്സുകളിലാണ് നാഷണല്‍ സർവീസ് സ്കീം, എൻ.സിസി, സ്പോർട്‌സ്, കൾച്ചറൽ അക്ടിവിറ്റി എന്നി വിഭാഗങ്ങളില്‍ ഉൾപ്പെടുത്തി ഗ്രേസ് മാർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ് എംജി സർവകലാശാല ഇത് സംബന്ധിച്ച് ആദ്യ ഉത്തരവിറക്കുന്നത്. പെർഫോമിംഗ് ഇയർ നിബന്ധനയില്ലാതെയും സെമസ്റ്റർ നിബന്ധനയില്ലാതെയും വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാണ് തീരുമാനമെടുത്തത്. അന്ന് നടന്ന വിദ്യാർഥികളുടെ പരാതി പരിഹാര അദാലത്തിന്‍റെ ഭാഗമായായിരുന്നു നടപടി. തുടര്‍ന്ന് പ്രൊ വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ സെമസ്റ്ററിൽ പരാജയപ്പെട്ട വിഷയങ്ങളിൽ ഗ്രേസ് മാർക്ക് ഉപയോഗിച്ച ശേഷം മറ്റ് സെമസ്റ്ററുകളിലും പരാജയപ്പെട്ട വിഷയങ്ങളിലേക്ക് ബാക്കി വരുന്ന മാർക്ക് ഉച്ചയോഗിക്കാമെന്നും ഉത്തരവായി. എന്നിട്ടും തോറ്റാല്‍ ജയിക്കുന്നതിന് അർഹമായ മോഡറേഷൻ നൽകാമെന്നും അന്നത്തെ ഉത്തരവിൽ പറയുന്നു.

മാർക്ക് ദാനം സിൻഡിക്കേറ്റ് അംഗത്തിന്‍റെ താല്‍പര്യപ്രകാരമെന്ന് ആരോപണം
ഇതിന് തുടര്‍ച്ചയായി പുതുക്കിയ ഉത്തരവിലൂടെ സിൻഡിക്കേറ്റ് അംഗത്തിന്‍റെ നിർദ്ദേശപ്രകാരം 2016-19 ബാച്ചിനും ഇതേ ആനുകൂല്യം നൽകാൻ സര്‍വകലാശാല തിരുമാനിച്ചു.2010-ൽ ആരോഗ്യ സർവ്വകലാശാലക്ക് കൈമാറിയ ബി.എസ്‌.സി നേഴ്‌സിങ് കോഴ്‌സിൽ 2008, 2009 ബാച്ചിലെ വിദ്യാർഥികൾക്ക് മേഴ്‌സി ചാൻസ് പരീക്ഷകൾ നടത്തിയെങ്കിലും രണ്ട് വിഷയങ്ങൾക്ക് പരാജയപ്പെട്ട വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് വീതം നൽകി ജയിപ്പിക്കുക എന്ന നിലപാടാണ് സർവകലാശാല സ്വീകരിച്ചത്.

Intro:എം.ജി യു മാർക്ക് ദാനംBody:മത്മാഗാന്ധി സർവ്വകലാശായിൽ  മാർക്ക് ദാനം എൻ എസ് എസ്  എൻ.സി.സി തുടങ്ങിയ സംഘടനകളിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും നടത്തിയിട്ടുന്നതിന് തെളിവുകളും. 2008, 2009 അഡ്മിഷൻ ബി.എസ്.സി നേഷ്സിഗ്ന് മാർക്ക് ദാനം നൽകിയതിനെ സംബന്ധിച്ച ഉത്തരവും ഇ റ്റി.വി ഭാരതിന് എൻ.എസ് എസ് എൻ.സി.സി സ്പോർട്സ് കൾച്ചറൽ അക്ടിവിറ്റി എന്നി വിഭാഗത്തിൽപ്പെടുത്തിയാണ് അനിയന്ത്രിതമായി ഗ്രേസ് മാർക്ക് നൽകിയിരിക്കുന്നത്.13.6.2018 ലാണ് യൂണിവേ സിറ്റി ഇത് സംബന്ധിച്ച് ആദ്യ ഉത്തരവിറക്കുന്നത്. പെർഫോമിംഗ് ഇയർ നിബന്ധനയില്ലാതെയും സെമസ്റ്റർ നിബന്ധനയില്ലാതെയും വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാണ് അന്ന് തീരുമാനമെടുത്തത്.13.6.2018 തിയതി നടക്കുന്ന അദാലത്തിൽ വിദ്യാർഥികളുടെ പരാതി പരിഹാരത്തിന്റെ ഭാഗമായാണ് ഇതെന്നും ഉത്തരവ് പറയുന്നു.. പിന്നിട് 20.6.2018 ൽ പ്രൊ വൈസ് ചാൻസിലറുടെ അദ്യക്ഷതയിൽ കൂടിയ യോഗത്തി സെമസ്റ്ററിൽ പരാജയപ്പെട്ട വിഷയങ്ങളിൽ ഗ്രേസ്സ് മാർക്ക് ഉപയോഗിച്ച ശേഷം മറ്റ് സെമസ്റ്ററുകളിലും പരാജയപ്പെട്ട വിഷയങ്ങളിലേക്ക് ബാക്കി വരുന്ന മാർക്ക് ഉച്ചയോഗിക്കാം. ഇത്തരത്തിൽ പുനർ വിതരണം നൽകിയിട്ടും വിഷയങ്ങളിൽ ജയിരുന്നില്ലങ്കിൽ പാസ് മിനിമം ലഭിക്കുന്നതിനായി പാസ്സ് ബോർഡുകൾക്ക് നിജപ്പെടുത്തിയ അർഹമായ മോഡറേഷൻ നൽകാമെന്നും 22.6.2018 ൽ ഇറക്കിയ ഉത്തരവിലൂടെയും യുണീവേ സറ്റി പറയുന്നു .2015 അഡ്മിഷനിലുള്ള വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് നsപടിയെന്നും പറയുന്നു.എന്നാൽ 18.6.2019 ൽ സർവ്വകാലാശാലാ പുത്തിയതിയ ഉത്തരവിലൂടെ സിൻഡിക്കേറ്റ് അംഗത്തിന്റെ നിർദ്ദേശപ്രകാരം 2016-19 ബാച്ചിനും ഇതെ ആനുകുല്യം നൽകാൻ തിരുമാറ്റച്ചു. എന്നാൽ ഇത്തരത്തിൽ പെർഫോമിംഗ് ഇയർ മാനധണ്ഡം ഒഴിവാക്കി ഗ്രേസ്സ് മാർക്ക് നൽകുന്ന യുണിവേ സിറ്റി തീരുമാനം വ്യക്തിതാൽപര്യങ്ങൾക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും ആരോപണം

ബൈറ്റ്.

2010-ൽ ആരോഗ്യ സർവ്വകലാശാലക്ക് കൈ മാറിയ ബി.എസ് സി നേഷ്സിംഗ് കോഴ്സിൽ 2008, 2009 അഡ്മിഷൻ ബാച്ചുകാരായ വിദ്യാർഥികൾക്ക് മേഴ്സി ചാൻസ് പരീക്ഷകൾ നടത്തിയെങ്കിലും രണ്ട് വിഷയങ്ങൾക്ക് പരാജയപ്പെട്ട വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് വിതം നൽകി ജയിപ്പിക എന്ന നിലപാടാണ് യൂണിവേസിറ്റിയെടുത്തത്.

ബൈറ്റ്

8 വർഷം കൊണ്ട് കോഴ്സ് പൂർത്തികരിക്കണമെന്ന നിയമം നിലതക്കെയാണ് നേഷ്സിംഗ് വിദ്യാർഥികൾക്കും യൂണിവേസിറ്റി സിൻഡിക്കേറ്റിന്റെ സഹായഹസ്തം. വ്യക്തമായി അജണ്ടയിൽ ഉൾപ്പെടുത്താതെയാണ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും സിൻഡിക്കേറ്റും സുപ്രധാന തീരുമാനങ്ങൾ എടുത്ത് ഉത്തരവിറക്കുന്നതെന്നും ആരോപണമുണ്ട്.

Conclusion:ഇ.റ്റി വി ഭാരത്
കോട്ടയം
Last Updated : Oct 16, 2019, 8:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.