ETV Bharat / state

Mathew Kuzhalnadan Replied MV Govindan ജില്ല സെക്രട്ടറിമാരുടെ സ്വത്ത് പരിശോധിക്കാൻ ധൈര്യം ഉണ്ടോ ; എംവി ഗോവിന്ദനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ - Mathew Kuzhalnadan Replied MV Govindan

Mathew Kuzhalnadan On MV Govindan Allegations എം വി ഗോവിന്ദൻ ഉയർത്തിയ ഏഴ് ചോദ്യങ്ങൾക്ക് മറുപടി നൽകി മാത്യു കുഴൽനാടൻ എംഎൽഎ

മാത്യു കുഴൽനാടൻ  വീണ വിജയന് എതിരെയുള്ള വെല്ലുവിളി  വീണ വിജയന് എതിരെ മാത്യു  എം വി ഗോവിന്ദൻ മറുപടി നൽകി മാത്യു കുഴൽനാടൻ  Mathew Kuzhalnadan  MV Govindan Allegations  Mathew Kuzhalnadan Replied MV Govindan  Mathew Kuzhalnadan Allegations
Mathew Kuzhalnadan Replied MV Govindan
author img

By ETV Bharat Kerala Team

Published : Aug 30, 2023, 11:01 PM IST

മാത്യു കുഴൽനാടൻ മാധ്യമങ്ങളോട്

കോട്ടയം : അനധികൃത സ്വത്ത് സമ്പാദനവുമായി (Illegal acquisition) ബന്ധപ്പെട്ട ആരോപണത്തിൽ സ്വത്ത് പരിശോധിക്കാൻ എം വി ഗോവിന്ദനെ (MV Govindan) ക്ഷണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ (Mathew Kuzhalnadan MLA). തനിക്കെതിരെ ആരോപണം ഉന്നയിച്ച സിഎൻ മോഹനന് അനധികൃതമായി പണം സമ്പാദിച്ചിട്ടില്ലെന്ന് പറയാൻ ധൈര്യമുണ്ടോയെന്ന് മാത്യു കുഴൽനാടൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസിന് എതിരെയും സമാന വെല്ലുവിളി കുഴൽനാടൻ ഉയർത്തി.

ഇവർക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഇല്ലെങ്കിൽ തനിക്കെതിരെ മാനനഷ്‌ടക്കേസ് കൊടുക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. അതേസമയം, വീണ വിജയന് എതിരെയുള്ള വെല്ലുവിളി മാത്യു കുഴൽനാടൻ വീണ്ടും അവർത്തിച്ചു. തന്നോട് ചോദിച്ച ചോദ്യങ്ങൾ അവരോട് ചോദിക്കാൻ പാർട്ടിക്ക് ധൈര്യമില്ലെന്നും കാരണം മുഖ്യമന്ത്രിയുടെ മകൾക്ക് ഇവർ പരിച തീർക്കുകയാണെന്നും പറഞ്ഞ എംഎൽഎ, എം വി ഗോവിന്ദൻ ചോദിച്ച ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടിയും വ്യക്തമാക്കി.

Also Read : MV Govindan seven Question To Mathew Kuzhalnadan മാസപ്പടി വിവാദം അടിസ്ഥാനരഹിതം; മാത്യൂ കുഴല്‍നാടനോട് 7 ചോദ്യങ്ങള്‍ ഉന്നയിച്ച് എം വി ഗോവിന്ദന്‍

ചോദ്യം 1 : ഭൂനിയമം ലംഘിച്ചുവെന്ന ആരോപണം

മറുപടി : ഭൂനിയമം ലംഘിച്ചിട്ടില്ലെന്ന് അടിവരയിട്ട് ഞാൻ പറയുന്നു. പട്ടയ ഭൂമിയിൽ വ്യാവസായിക നിർമാണം നടന്നാൽ നിയമ ലംഘനമാണ്. എന്നാൽ ചിന്നക്കനാലിൽ പണിത വീട് പാർപ്പിട ആവശ്യത്തിനുള്ളതാണ്. എകെജി സെന്‍റർ ഭൂനിയമം ലംഘിച്ച് പട്ടയ ഭൂമിയിൽ പണിത കെട്ടിടം.

ചോദ്യം 2 : ചിന്നക്കനാലിൽ ഭൂമി വാങ്ങിയതിലെ നികുതി തട്ടിപ്പ്

മറുപടി : 12 ലക്ഷം രൂപയാണ് നികുതി. ഇത് അടച്ചിട്ടുണ്ട്. വാങ്ങിയ ഭൂമിയിലെ തന്‍റെ നിർമാണം കൂടി കണക്കിലെടുത്താണ് ഉയർന്ന തുക രേഖപ്പെടുത്തിയത്. സത്യസന്ധത ഉള്ളതുകൊണ്ടാണ് അതുകൂടി രേഖപ്പെടുത്തിയത്.

ചോദ്യം 3 : റിസോർട്ട് സ്വകാര്യ ഗസ്റ്റ് ഹൗസ് എന്ന് തെറ്റിധരിപ്പിക്കൽ

മറുപടി : പാർപ്പിട പെർമിറ്റാണ് കെട്ടിടത്തിനുള്ളത്. നിയമപ്രകാരം നടത്താവുന്ന ഹോം സ്റ്റേ സൗകര്യമാണ് അവിടെ നൽകുന്നത്. അത് റിസോർട്ട് അല്ല.

ചോദ്യം 4 : അഭിഭാഷക ജോലിക്കൊപ്പം മറ്റ് ഇടപാടുകൾ

മറുപടി : അഭിഭാഷ ജോലിക്കൊപ്പം നിയമ വിരുദ്ധമായി ഒരു ജോലിയും നടത്തിയിട്ടില്ല.

ചോദ്യം 5 : ക്രമവിരുദ്ധമായി ഭൂമി മണ്ണിട്ട് തികത്തി

മറുപടി : മറുപടി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട് . ഇനി ഇക്കാര്യo വിശദീകരിക്കുന്നില്ല.

ചോദ്യം 6 : ഫെമ നിയമം ലംഘിച്ചുവെന്ന ആരോപണം

മറുപടി : ഫെമ നിയമം ലംഘിച്ചിട്ടില്ല. വിദേശത്ത് നിന്ന് സ്വത്ത് സമ്പാദിച്ചിട്ടില്ല.

ചോദ്യം 7 : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം

മറുപടി : ഏത് ഏജൻസിക്കും പരിശോധിക്കാം. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തന്നെ നേരിട്ട് വന്ന് പരിശോധിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.