കോട്ടയം: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിപ്പരിക്കേല്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വൈക്കം എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷിനെയാണ് (32) പൊലീസ് പിടികൂടിയത്. ജൂലൈ 22ന് വൈകിട്ട് ആറിന് ബ്രഹ്മമംഗലം ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനെ (38) കുത്തിപ്പരിക്കേൽപ്പിച്ചത്.
ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജുവിനെ ഇയാള്‍ നിരന്തരം ശല്യം ചെയ്യുമായിരുന്നു. വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് നട്ടെല്ലിന് താഴെ കുത്തുകയായിരുന്നു. നാട്ടുകാരാണ് മഞ്ജുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ നില ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തലയോലപ്പറമ്പ് എസ്എച്ച്ഒ ബിന്‍സ് ജോസഫ്, എസ്ഐ എന്‍ജി സിവി, പിഎസ് സുധീരന് എന്നിവരടങ്ങുന്ന സംഘമാണ് ജിനീഷിനെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
READ MORE: സംസ്ഥാനത്ത് മഴ ശക്തമാകും; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്