കോട്ടയം: മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുംവഴി ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചാണ് അപകടം.
![mani c kappans personal staff dies in car accident മാണി സി കാപ്പൻ മാണി സി കാപ്പൻ എംഎൽഎ മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് ഏറ്റുമാനൂരിൽ വാഹനാപകടം ഏറ്റുമാനൂർ വാഹനാപകടത്തിൽ ഒരു മരണം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി mani c kappans personal staff dies car accident car accident ettumanoor ettumanoor car accident കാർ അപകടം ഏറ്റുമാനൂർ](https://etvbharatimages.akamaized.net/etvbharat/prod-images/17296922_acdnt.jpg)
രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് കയറ്റിവന്ന എയ്‌സ് വന്നിടിക്കുകയായിരുന്നു. പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കു പരിക്കേറ്റു. രാഹുലിൻ്റെ സംസ്‌കാരം പിന്നീട്.