ഇന്ത്യയിലെ ആദ്യ മനുഷ്യ നിർമ്മിത അഗ്രിക്കൾച്ചർ തീം പാർക്ക് എന്നറിയപ്പെടുന്ന കോട്ടയം കടുത്തുരത്തിയിലെമാംഗോ മെഡോസ് ഇനി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ. മനുഷ്യ നിർമ്മിത അഗ്രികൾച്ചർ തീം പാർക്ക് എന്ന വിശേഷണമാണ് മാംഗോ മെഡോസിനെ ലോക റെക്കോർഡിൽ എത്തിച്ചത്. മുമ്പ് യുആർഎഫ് വേൾഡ് റെക്കോർഡിലും ഇത് ഇടം പിടിച്ചിരുന്നു.30 ഏക്കറിൽ 4800 ഓളം ഇനം സസ്യങ്ങളും, 700ലധികം വന വൃക്ഷങ്ങളും,1500ലധികം ആയുർവേദ ചെടികളും ഉൾപ്പെട്ടതാണ് മാംഗോ മെഡോസ്. ഇവ കൂടാതെ ഉദ്യാന ചെടികൾ നൂറിലധികം ഇനത്തിൽപ്പെടുന്ന മാവിനങ്ങൾ, വിവിധയിനം മൽസ്യങ്ങൾ, പക്ഷിമൃഗാദികൾ എന്നിവയും ഇതിന്‍റെ പ്രത്യേകതകൾ ആണ്. വളരെ കുറഞ്ഞ സ്ഥലത്തെ ജൈവവൈവിധ്യ മേഖലയായി വളർത്തിയെടുത്തതിനാണ് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ് മാംഗോ മെഡോസിനെ തേടി എത്തിയത്.
15 വർഷങ്ങൾക്കു മുമ്പ് വിദേശമലയാളി ആയ എൻ.കെ കുര്യൻെറ ഭാവനയിൽ വളർന്ന ആശയമാണ് മാംഗോ മെഡോസിൽ എത്തിനിൽക്കുന്നത്. കുട്ടികൾക്കായുള്ള പാർക്കും,ഭക്ഷണശാലകളും, സന്ദർശകരെ പാർക്ക് ചുറ്റിക്കണിക്കുന്നതിനായുളളപ്രത്യേക വാഹന സൗകര്യവുമെല്ലാം മാംഗോ മെഡോസിനെ വേറിട്ടതാക്കുന്നു. ദേശീയ-അന്തർദേശീയ സർവ്വകലാശാലകളിൽ നിന്നും അഗ്രികൾച്ചർ തീ പാർക്കിനെ പറ്റി കേട്ടറിഞ്ഞ് പഠനങ്ങൾ നടത്തുന്നതിന് നിരവധി വിദ്യാർഥികൾ ആണ് മാംഗോ മെഡോസിൽ എത്തുന്നതെന്നും എൻ.കെ കുര്യൻ പറയുന്നു.