ETV Bharat / state

സ്‌കൂട്ടറില്‍ ചരക്ക് വാഹനമിടിച്ച് വിദ്യാര്‍ഥിയ്‌ക്ക് ദാരുണാന്ത്യം - kottayam news

ടോറസ് വാഹനത്തിന്‍റെ അടിയില്‍പ്പെട്ടാണ് കോട്ടയം സ്വദേശി പി.എസ് ഡയസ് മരിച്ചത്.

ടോറസ് വാഹനം  കോട്ടയം സ്വദേശി  Lorry  scooter  Lorry scooter accident  kottayam news  kottayam news
ചരക്ക് വാഹനമിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ഥിയ്‌ക്ക് ദാരുണാന്ത്യം
author img

By

Published : Nov 6, 2021, 6:55 AM IST

Updated : Nov 6, 2021, 7:33 AM IST

കോട്ടയം: ടോറസ് വാഹനത്തിന്‍റെ അടിയില്‍പ്പെട്ട് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കോളജ് വിദ്യാർഥിയ്ക്ക്‌ ദാരുണാന്ത്യം. ചോറ്റി ചിറ്റടി പറമ്പിൽ വീട്ടിൽ സതീഷ് ചന്ദ്രൻ്റെ മകൻ പി.എസ് ഡയസാ(26)ണ് മരിച്ചത്. ഉച്ചയ്ക്ക്‌ മൂന്നോടെ തുറുവേലിക്കുന്നിനിടെയിലുള്ള പാലത്തിലായിരുന്നു സംഭവം.

പിന്നിൽ നിന്ന് വരികയായിരുന്ന വാഹനം സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ ഇടിയ്ക്കു‌കയും തുടര്‍ന്ന് തെറിച്ചുവീഴുകയും ചെയ്‌ത വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ചരക്ക് വാഹനം കയറിയിറങ്ങുകയുമായിരുന്നു. ഉടൻതന്നെ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: കോട്ടയം മ്ലാക്കരയിൽ ഉരുൾപൊട്ടൽ, പ്രദേശ വാസികളെ ഒഴിപ്പിച്ചു

വൈക്കം ശ്രീമഹാദേവ കോളജിലെ ഒന്നാം വർഷ അധ്യാപക വിദ്യാർഥിയായ ഡയസ് പഠനത്തിൻ്റെ ഭാഗമായി വൈക്കം സത്യഗ്രഹത്തെക്കുറിച് ഡോക്യുമെൻ്ററി തയ്യാറാക്കുന്നതിനായി കോളജിലേക്ക് വരികയായിരുന്നു. തലേന്ന് പനിയുണ്ടായിരുന്നതിനാൽ കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്നറിഞ്ഞ ശേഷമായിരുന്നു കോളജിലേക്ക് പുറപ്പെട്ടത്. പിതാവ് റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. വട്ടക്കാവ് ഇഞ്ചിയാനി സെൻ്റ് സേവ്യേഴ്‌സ് എൽ.പി സ്‌കൂളിലെ പ്രഥമാധ്യാപിക ഡെയ്‌സമ്മ തോമസാണ് മാതാവ്. സഹോദരങ്ങൾ: ഡെയ്‌സ്‌ന, ഡെയ്‌സണ്‍.

Last Updated : Nov 6, 2021, 7:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.