ETV Bharat / state

സൂപ്പര്‍മാര്‍ക്കറ്റില്‍ യുവതിയുടെ പഴ്‌സ് മോഷ്‌ടിച്ചയാളെ പൊലീസ് തിരയുന്നു - കോട്ടയം

പണമടങ്ങിയ പഴ്‌സ് ട്രോളിയില്‍ വക്കുന്നത് ശ്രദ്ധിച്ച മോഷ്‌ടാവ് തക്കം നോക്കി പണം അപഹരിക്കുകയായിരുന്നു. എഴായിരം രൂപയോളം നഷ്‌ടപ്പെട്ടതായി യുവതി പൊലീസിന് മൊഴി നൽകി.

purse  supermarket  looking  man  പഴ്‌സ്  ട്രോളി  മോഷ്‌ടാവ്  കോട്ടയം  പൊലീസ്
സൂപ്പര്‍മാര്‍ക്കറ്റില്‍ യുവതിയുടെ പഴ്‌സ് മോഷ്‌ടിച്ചയാളെ പൊലീസ് തിരയുന്നു
author img

By

Published : Sep 2, 2020, 7:34 PM IST

Updated : Sep 2, 2020, 8:14 PM IST

കോട്ടയം: സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവതിയുടെ പഴ്‌സ് മോഷ്‌ടിച്ച യുവാവിനെ തിരഞ്ഞ് പൊലീസ്. പാലാ കുരിശുപള്ളിക്കവലയിലുള്ള ജോര്‍ജോസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് യുവതിയുടെ പഴ്‌സ് മോഷണം പോയത്. സാധനങ്ങള്‍ എടുക്കാനായുള്ള ട്രോളിയുടെ സൈഡില്‍ പണമടങ്ങിയ പഴ്‌സ് വച്ച ശേഷം സാധനം തിരയുന്നതിനിടെയാണ് മോഷണം നടന്നതെന്ന് കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

പഴ്‌സ് മോഷ്‌ടിച്ചയാളെ പൊലീസ് തിരയുന്നു

പണമടങ്ങിയ പഴ്‌സ് ട്രോളിയില്‍ വക്കുന്നത് ശ്രദ്ധിച്ച മോഷ്‌ടാവ് തക്കം നോക്കി പണം അപഹരിക്കുകയായിരുന്നു. കൂടാതെ കടയില്‍ നിന്നും വാങ്ങിയ സാധനങ്ങളുടെ ബില്ല് കരസ്ഥമാക്കി പണം അടക്കാതെ തന്ത്രത്തില്‍ കാറില്‍ കയറി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏഴായിരം രൂപയോളം നഷ്‌ടപ്പെട്ടതായി യുവതി പൊലീസിന് മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Sep 2, 2020, 8:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.