ETV Bharat / state

കാട്ടുപന്നികളെ വെടി വച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി - steps taken by govt towards wild pig attack

ലൈസൻസുള്ള തോക്കുള്ളവര്‍ക്കും പൊലീസുകാർക്കും പന്നിയെ വെടിവയ്ക്കാം. വിഷപ്രയോഗമോ വൈദ്യുതി ആഘാതം ഏൽപ്പിക്കാനോ പാടില്ല. പക്ഷേ പന്നികളെ കുരുക്കിട്ട് പിടിക്കാം.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങൾക്ക് അനുമതി : മന്ത്രി എം. കെ ശശീന്ദ്രൻ  local self govt can shoot wild pig  ലൈസൻസുള്ള തോക്കുള്ളവര്‍ക്കും പൊലീസുകാർക്കും പന്നിയെ വെടിവയ്ക്കാം  wild pig issues in high range  steps taken by govt towards wild pig attack  വിഷപ്രയോഗമോ വൈദ്യുതി ആഘാതം ഏൽപ്പിക്കാനോ പാടില്ല പക്ഷേ പന്നികളെ കുരുക്കിട്ട് പിടിക്കാം
കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ; മന്ത്രി എ.കെ ശശീന്ദ്രൻ
author img

By

Published : May 25, 2022, 1:57 PM IST

കോട്ടയം: കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പന്നികളെ കൊന്ന ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ ഉന്നതാധികാരികള്‍ ഇത് ഉറപ്പ് വരുത്തണം.

മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കുന്നു

കാട്ടുപന്നികളെ വെടി വയ്ക്കാൻ ഇനി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തു നിൽക്കേണ്ട. പ്രദേശത്ത് ലൈസൻസുള്ള തോക്കുള്ളവര്‍ക്കും പൊലീസുകാർക്കും പന്നിയെ വെടി വയ്ക്കാം. തോക്ക് ലൈസൻസ് ഉള്ളവരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കണം. വിഷ പ്രയോഗമോ വൈദ്യുതി ആഘാതം ഏൽപ്പിക്കാനോ പാടില്ല. എന്നാൽ കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കാം.

കൊന്ന് ഭക്ഷിക്കുന്നതിന് അനുമതി നൽകാത്തത് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നേരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി നിര്‍ബന്ധമായിരുന്നു.

Also Read കോന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.