കോട്ടയം : മാണിച്ചായനില്ലാതെ കുട്ടിയമ്മ വോട്ട് രേഖപ്പെടുത്തി. വിവാഹശേഷം ആദ്യമായാണ് കുട്ടിയമ്മ കെ.എം മാണിക്ക് ഒപ്പം അല്ലാതെ ഒരു പൊതു തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നത്. രാവിലെ പള്ളിയിൽ പോയി പ്രിയതമന്‍റെ കബറിടത്തിലെത്തി പ്രാർഥിച്ചു. ശേഷം എട്ട് മണിയോടെ മകൻ ജോസ് കെ മാണിക്കും മരുമകൾ നിഷ ജോസ് കെ മാണിക്കും പേരക്കുട്ടികൾക്കുമൊപ്പം പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തി. മറ്റ് വേട്ടർമാർക്കൊപ്പം നിരയിൽ നിന്നെങ്കിലും നിൽക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കി വോട്ടർമാരുടെ അനുവാദത്തോടെ മരുമകൾക്കൊപ്പം സ്കൂളിലെ 128 നമ്പർ ബൂത്തിൽ സമ്മതിദാനം രേഖപ്പെടുത്തി. 2014ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കെ.എം മാണിക്കൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയ ഒർമ്മയിൽ മകന്‍റെ കൈ പിടിച്ച് തിരിച്ചിറങ്ങി. കോട്ടയത്ത് യുഡിഎഫിന് മുന്നേറ്റമുണ്ടെന്നും മികച്ച വിജയം ഉണ്ടാകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.
മാണിച്ചായനില്ലാതെ കുട്ടിയമ്മ വോട്ട് രേഖപ്പെടുത്തി - kuttiyamma
വിവാഹശേഷം ആദ്യമായാണ് കുട്ടിയമ്മ കെ.എം മാണിക്ക് ഒപ്പം അല്ലാതെ ഒരു പൊതു തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നത്.