ETV Bharat / state

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന് പിന്നാലെ ഭർതൃപിതാവും അറസ്റ്റിൽ - woman death in kottayam

Kottayam young woman death: കോട്ടയത്ത് യുവതിയെ നവംബർ ഏഴിന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിലായതിന് പിന്നാലെ ഭർതൃപിതാവും അറസ്റ്റിലായി. ആത്മഹത്യ തന്നെയാണോ എന്നതിൽ സംശയമുണ്ടെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം  കോട്ടയത്ത് യുവതി മരിച്ചു ഭർതൃപിതാവ് പിടിയിൽ  യുവതിയുടെ മരണം ഭർത്താവും പിതാവും പിടിയിൽ  കോട്ടയം യുവതിയുടെ ആത്മഹത്യ  കോട്ടയം ആത്മഹത്യയിൽ അറസ്റ്റ്  father in law arrested kottayam woman death  husband arrested in kottayam woman death  woman death father in law and husband arrest  woman death in kottayam  woman suicide kottayam
husband and father in law arrested in woman death in kottayam
author img

By ETV Bharat Kerala Team

Published : Nov 28, 2023, 2:47 PM IST

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴ ശ്രീകണ്‌ഠമംഗലത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവും അറസ്റ്റിലായി. ശ്രീകണ്‌ഠമംഗലം പനയത്തിക്കവല സ്വദേശി അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറിനെയാണ് (24) നവംബർ 7-ാം തീയതി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനിൽ നേരത്തെ അറസ്റ്റിലായിരുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ച് ഷൈമോളുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനിൽ വർക്കി (26) അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇതിന് പിന്നാലെയാണ് അനിലിന്‍റെ പിതാവ് വർക്കിയേയും (56) ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്‌തത്.

യുവതി ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ആത്മഹത്യ തന്നെയാണോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ശനിയാഴ്‌ച (നവംബർ 25) പുലർച്ചെ അനിൽ വർക്കിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നൽകി. ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് തീയിടുകയായിരുന്നു. ലോറിയുടെ ചില്ല് തകർന്ന ശബ്‌ദം കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങിയത്. തുടർന്നാണ് ലോറിക്ക് തീപിടിച്ചതായി കണ്ടത്. സ്ഫോടക വസ്‌തു നിറച്ച ബിയർ കുപ്പികളുടെ അവശിഷ്‌ടങ്ങളും സംഭവ സ്ഥലത്തുണ്ടായിരുന്നു.

വീട്ടുകാർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും തീ അണയ്‌ക്കുകയും ചെയ്‌തു. ആക്രമണം നടക്കുമ്പോൾ അനിലിന്‍റെ മാതാപിതാക്കൾ, സഹോദരനും സൈനികനുമായ സാജൻ വർക്കി, രണ്ട് വയസുള്ള കുട്ടി, ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ സാജൻ വർക്കി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.