ETV Bharat / state

ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിച്ചതിന് 35 കാരന്‍ പിടിയില്‍ - കോട്ടയം ഇന്നത്തെ വാര്‍ത്ത

പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ് ആണ് ഈരാറ്റുപേട്ട പൊലീസിന്‍റെ പിടിയിലായത്

35 year old man arrested on Kottayam Pocso case  ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിച്ചു  ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിച്ചതിന് 35 കരാന്‍ പിടിയില്‍  Pocso case in Kottayam  കോട്ടയം ഇന്നത്തെ വാര്‍ത്ത  Kottayam todays news
ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിച്ചതിന് 35 കരാന്‍ പിടിയില്‍
author img

By

Published : Jan 23, 2022, 11:32 AM IST

കോട്ടയം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 15 കാരിയെ ലോഡ്‌ജ്‌ മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ് (35) ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട പൊലീസ് കണ്ണൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

വെള്ളിയാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം. ഈരാറ്റുപേട്ട സ്‌റ്റേഷൻ പരിധിയിലുള്ള ഹൈസ്‌കൂളിലെ വിദ്യാർഥിനി സ്‌കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പാലക്കാട് നിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്‌ജില്‍ മുറി എടുത്തശേഷം സ്‌കൂളിന് സമീപമെത്തി. തുടര്‍ന്ന് കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്‌ജില്‍ എത്തിച്ചു.

പ്രതി പിടിയിലായത് കണ്ണൂരില്‍ നിന്നും

ലൈംഗിക പീഡനത്തിനുശേഷം പെണ്‍കുട്ടിയെ സ്‌കൂളിന് സമീപം ഇറക്കിവിട്ട് ഇയാള്‍ കടന്നുകളഞ്ഞു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ കണ്ണൂരിൽനിന്നുമാണ് പിടികൂടിയത്. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്‍റെ നേതൃത്വത്തിൽ കോട്ടയം സൈബർ സെല്ലിന്‍റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് ഏബ്രഹാം വർഗീസിന്‍റെ നേതൃത്വത്തിൽ എസ്‌.ഐ തോമസ് സേവ്യർ, എ.എസ്.ഐ ഏലിയാമ്മ ആന്‍റണി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ ജിനു, സിവിൽ പൊലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ALSO READ: ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.