ETV Bharat / state

ബാങ്കില്‍ ബ്ലെയ്‌ഡ് കാട്ടി യുവാവിന്‍റെ അതിക്രമം, സംഭവം കോട്ടയത്ത്

കോട്ടയം മെഡിക്കല്‍ കോളജിലെ എസ്‌ബിഐ ബാങ്കില്‍ പണം ആവശ്യപ്പെട്ട്‌ യുവാവ്‌ ജീവനക്കാരിയുടെ കഴുത്തില്‍ ബ്ലെയ്‌ഡ് വെച്ച് ഭീഷണിപ്പെടുത്തി. യുവാവിന് മനോദൗര്‍ബല്യമുണ്ടെന്ന് പൊലീസ്.

kottayam bank attack  man attacked bank employee  kottayam man attack  sbi bank employee attacked  kottayam medical college  kottayam medical college news  sbi bank news  man attacks in kottayam  കോട്ടയത്ത് യുവാവിന്‍റെ അതിക്രമം  ബ്ലേഡ്‌ കാട്ടി ഭീഷണിപ്പെടുത്തി യുവാവ്‌  കോട്ടയത്ത് ബ്ലേഡ്‌ കാട്ടി ഭീഷണിപ്പെടുത്തി യുവാവ്‌  ബാങ്ക് ജീവനക്കാരിയെ ഭീഷണിപ്പെടുത്തി  കോട്ടയം മെഡിക്കല്‍ കോളജ്‌  മെഡിക്കല്‍ കോളജ്‌ വാര്‍ത്തകള്‍
കോട്ടയം മെഡിക്കല്‍ കോളജ്‌ എസ്‌ബിഐ ബാങ്കില്‍ ബ്ലേഡ്‌ കാട്ടി യുവാവിന്‍റെ അതിക്രമം
author img

By

Published : Nov 9, 2021, 6:52 PM IST

Updated : Nov 9, 2021, 7:22 PM IST

കോട്ടയം: ബാങ്കിലേക്ക് ബ്ലെയ്‌ഡുമായി എത്തിയ യുവാവ്‌ പരിഭ്രാന്തി പരത്തി. കോട്ടയം മെഡിക്കല്‍ കോളജിലെ എസ്‌ബിഐ ബാങ്കില്‍ ചൊവ്വാഴ്‌ച രാവിലെ 11.30 തോടെയായിരുന്നു സംഭവം. ബാങ്കിലെത്തിയ കോട്ടയം സ്വദേശി ജേക്കബ്‌ വനിതാ ജീവനക്കാരിയോട്‌ പണം ആവശ്യപ്പെട്ടു.

എന്നാല്‍ അയാളുടെ അക്കൗണ്ടില്‍ 99 രൂപ മാത്രമാണുണ്ടായിരുന്നത്. 3,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം. പണം തരാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ യുവാവ്‌ ജീവനക്കാരിയുടെ കഴുത്തില്‍ കൈയില്‍ ഉണ്ടായിരുന്ന ബ്ലെയ്‌ഡ് വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

Also Read: മുല്ലപ്പെരിയാര്‍ മരംമുറി; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവ് പുറത്ത്

മറ്റ് ജീവനക്കാരും സെക്യൂരിറ്റിയും ചേര്‍ന്ന് പണിപ്പെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഇയാള്‍ മനോദൗര്‍ബല്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.

Last Updated : Nov 9, 2021, 7:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.