കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കടുത്തുരുത്തി സ്വദേശി ബിജുവിനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്‌തത്. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാള്‍ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ വിപിൻ ചന്ദ്രൻ, രാജു കെകെ, സിപിഒ അനൂപ് അപ്പുക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.