ETV Bharat / state

അക്ഷര നഗരിയിലെ ചലച്ചിത്രോത്സവം കൊടിയിറങ്ങി; പ്രദര്‍ശിപ്പിച്ചത് 39 ചിത്രങ്ങള്‍ - ഫൗസിയ ഫാത്തിമ

അഞ്ച് ദിവസമായി കോട്ടയത്ത് നടന്നു വന്നിരുന്ന രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു. ജാഫര്‍ പനാഹിയുടെ നോ ബിയേഴ്‌സ് എന്ന സിനിമയായിരുന്ന സമാപന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു

International film festival in Kottayam  Kottayam International film festival concludes  Kottayam International film festival  അക്ഷര നഗരിയിലെ ചലച്ചിത്രോത്സവം കൊടിയിറങ്ങി  രാജ്യാന്തര ചലച്ചിത്ര മേള  കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള  ജാഫര്‍ പനാഹിയുടെ നോ ബിയേഴ്‌സ്  ജാഫര്‍ പനാഹി  തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ  ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ  ചലച്ചിത്ര അക്കാദമി  ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്  ജയരാജ്  പ്രദീപ് നായർ  വിനോദ് ഇല്ലമ്പള്ളി  നിഖിൽ എസ് പ്രവീൺ  ഫൗസിയ ഫാത്തിമ  ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ
രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു
author img

By

Published : Mar 1, 2023, 8:46 AM IST

കോട്ടയത്തെ രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു

കോട്ടയം: ലോക സിനിമയുടെ വിസ്‌മയമൊരുക്കി അഞ്ചു ദിവസം ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച കോട്ടയം രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി. മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ കൊണ്ടും സിനിമ പ്രേമികളുടെ പങ്കാളിത്തം കൊണ്ടും സജീവമായിരുന്നു മേള. വൈകിട്ട് അഞ്ചിന് അനശ്വര തിയേറ്ററിൽ സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു.

കോട്ടയത്തെ ഈ മേള ജനപങ്കാളിത്തം കൊണ്ട് ഒരു ചരിത്രമായെന്ന് എംഎൽഎ പറഞ്ഞു. സമാപന സമ്മേളനത്തില്‍ വച്ച് ചലച്ചിത്ര പ്രേമികൾ വിവിധ നിറങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ടു. വരും വർഷങ്ങളിലും കോട്ടയത്തെ രാജ്യാന്തര മേളയുടെ സ്ഥിരം വേദിയാക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സംവിധായകരായ ജയരാജ്, പ്രദീപ് നായർ, ഛായാഗ്രഹകരായ വിനോദ് ഇല്ലമ്പള്ളി, നിഖിൽ എസ് പ്രവീൺ, ഫൗസിയ ഫാത്തിമ, ചലച്ചിത്ര അക്കാദമി നിർവാഹക സമിതി അംഗം പ്രകാശ് ശ്രീധർ, ഡെപ്യൂട്ടി ഡയറക്‌ടർ എച്ച് ഷാജി, സംഘാടക സമിതി കോഡിനേറ്റർ സജി കോട്ടയം, പി കെ ആനന്ദക്കുട്ടൻ, രാഹുൽ രാജ്, ജില്ല ഇൻഫർമേഷൻ ഓഫിസർ എ അരുൺ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കോട്ടയത്തിന് പുറമെ സമീപ ജില്ലകളിൽ നിന്നും നിരവധി ചലച്ചിത്ര ആസ്വാദകരും മേളയിൽ പങ്കെടുക്കാന്‍ എത്തിയിരുന്നു. വൈകുന്നേരങ്ങളിൽ നടന്ന ഓപ്പൺ ഫോറങ്ങളിലും ചലച്ചിത്ര പ്രേമികളുടെയും വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സമാപന ചിത്രമായി ഇറാനിയന്‍ സംവിധായകന്‍ ജാഫർ പനാഹിയുടെ 'നോ ബിയേഴ്‌സ്' എന്ന സിനിമ പ്രദർശിപ്പിച്ചു.

ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, സെർബിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 ചലച്ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. മലയാള ചലച്ചിത്രങ്ങളും മേളയിൽ മികച്ച പ്രതികരണം നേടി. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടെയും ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് അനശ്വര, ആഷ തിയേറ്ററുകൾ, സിഎംഎസ് കോളജ് എന്നിവിടങ്ങളിലായി ചലച്ചിത്രമേള സംഘടിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.