കോട്ടയം: കോട്ടയത്ത് 25 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 15 പേര്‍ വിദശത്ത് നിന്നും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ഉള്‍പ്പെടുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അയ്‌മനം സ്വദേശിയായ ഡോക്ടര്‍, കണ്ണൂരിൽ നിന്നെത്തിയ പാറത്തോട് സ്വദേശി, പാറത്തോട് സ്വദേശിയായ ലോഡിംഗ് തൊഴിലാളി, കോഴിക്കോടു നിന്നും ജൂണ്‍ 20ന് എത്തിയ വൈദിക വിദ്യാര്‍ഥി എന്നിരാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കോട്ടയം ജില്ലയില്‍ നിന്നുള്ള 162 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോട്ടയം ജനറല്‍ ആശുപത്രിയിൽ 39 പേരും, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രത്തിൽ 33 പേരും, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 30, പാലാ ജനറല്‍ ആശുപത്രിയിൽ 29, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രത്തിൽ 27, എറണാകുളം മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രികളിലായി നാല് പേരുമാണ് ചികിത്സയിലുള്ളത്. അതേസമയം ജില്ലയിൽ ചൊവ്വാഴ്ച അഞ്ച് പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.