കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നീതുവിനെ സഹായിച്ചത് ഇബ്രാഹിം ബാദുഷയാണെന്നും പൊലീസ് പറഞ്ഞു.
Also Read: സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കും; ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
അതേ സമയം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റിന് ഇതുമായി ബന്ധമുണ്ടെന്ന് സംശയമുയർത്തി മന്ത്രി വി.എൻ വാസവൻ രംഗത്തെത്തി. പൊലീസ് അന്വേഷണം നടത്തി ഇക്കാര്യങ്ങൾ പുറത്ത് കൊണ്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ നീതുവിന് പിന്നില്‍ മറ്റ് റാക്കറ്റുകള്‍ ഇല്ലെന്നാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്.പി കഴിഞ്ഞ ദിവസം അറിയിച്ചത്.
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗിമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാമ്പത്തിക താത്പര്യങ്ങളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Also Read: സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കും; ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിനുള്ളിൽ നിന്ന് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ നീതു എന്ന സ്ത്രീയേയും മിനിട്ടുകൾക്കുള്ളില്‍ പൊലീസ് കണ്ടെത്തിയിരുന്നു. നീതു ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു.