ETV Bharat / state

എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശമില്ലെന്ന് ജി. സുകുമാരന്‍ നായര്‍ - CPM

ആരുമായും നിഴൽ യുദ്ധത്തിനില്ലെന്നും ഒരു പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിലും ഇടപെട്ടിട്ടില്ലെന്നും എൻഎസ്എസ്. ശബരിമല വിഷയത്തിൽ ആചാര സംരക്ഷണം മാത്രമാണ് ആവശ്യമെന്നും ജി. സുകുമാരന്‍ നായര്‍.

ജി സുകുമാരന്‍ നായര്‍
author img

By

Published : Feb 5, 2019, 6:10 PM IST

സിപിഎമ്മിനെ ഭയപ്പെടുത്താനോ വിരട്ടാനോ എൻഎസ്എസ് നിൽക്കേണ്ടെന്നും രാഷ്ട്രീയത്തിൽ ഇടപെടാനാണ് ഉദ്ദേശമെങ്കിൽ പാർട്ടി രൂപീകരിക്കണമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്കെതിരെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തുവന്നിരിക്കുന്നത്. എൻഎസ്എസിനെതിരെ വാളോങ്ങാനും രാഷ്ട്രീയം പഠിപ്പിക്കാനും കോടിയേരിക്കോ അനുയായികൾക്കോ അവകാശമില്ല. ഒരു പാർട്ടിയുടെയും ആഭ്യന്തരകാര്യങ്ങളിൽ എൻഎസ്എസ് ഇടപെട്ടിട്ടില്ലെന്നും ആരുമായും നിഴൽ യുദ്ധത്തിനില്ലെന്നും വാർത്താകുറിപ്പിലൂടെ സുകുമാരൻ നായർ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ ആചാര സംരക്ഷണം മാത്രമാണ് എൻഎസ്എസിന്‍റെ താത്പര്യം. കോടതി വിധി നടപ്പാക്കുന്നതിൽ സാവകാശം തേടാതെ തിടുക്കം കാട്ടിയതിൽ സർക്കാരിനെയും സിപിഎമ്മിനെയും വിയോജിപ്പ് അറിയിച്ചതാണ്. രാഷ്ട്രീയം നോക്കിയല്ല ഇക്കാര്യത്തിൽ നിലപാട് എടുത്തതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. പരസ്യ പ്രസ്താവനകളിലൂടെ രംഗത്തെത്തിയ സിപിഎം നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിലാണ് മറുപടി നൽകിയിരിക്കുന്നത്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മാത്രമാണ് എൻഎസ്എസുമായി വിയോജിപ്പുള്ളതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പ്രതികരിച്ചു.

വൈക്കം വിശ്വന്‍റെ പ്രതികരണം

undefined

Intro:എൻഎസ്എസിനെതിരെ വാളോങ്ങാനും രാഷ്ട്രീയം പഠിപ്പിക്കാനും കോടിയേരിക്ക് അവകാശമില്ലെന്ന് ജി സുകുമാരൻ നായർ ആരുമായും നിഴൽ യുദ്ധത്തിനില്ലെന്നും ഒരു പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിലും ഇടപെട്ടിട്ടില്ലെന്ന് എൻഎസ്എസ് ശബരിമല വിഷയത്തിൽ ആചാര സംരക്ഷണം മാത്രമാണ് ആവശ്യമെന്നും എൻഎസ്എസ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി

Body:സിപിഐ എമ്മിനെ ഭയപ്പെടുത്താനോ വിരട്ടാനോ എൻഎസ്എസ് നിൽക്കേണ്ട എന്നും രാഷ്ട്രീയത്തിൽ ഇടപെടാൻ ആണ് ഉദ്ദേശമെങ്കിൽ പാർട്ടി രൂപീകരിക്കണമെന്നും ഉള്ള കോടിയേരി ബാലകൃഷ്ണൻെറ പ്രസ്താവനക്കെതിരെ ആണ് ജി സുകുമാരൻ നായർ രംഗത്തുവന്നിരിക്കുന്നത് എൻഎസ്എസിനെതിരെ വാളോങ്ങാനും രാഷ്ട്രീയം പഠിപ്പിക്കാനും കോടിയേരിക്കോ അനുയായികൾക്കോ അവകാശമില്ല ഒരു പാർട്ടിയുടെയും ആഭ്യന്തരകാര്യങ്ങളിൽ എൻഎസ്എസ് ഇടപെട്ടിട്ടില്ലെന്നും ആരുമായും നിഴൽ യുദ്ധത്തിനില്ലെന്നും വാർത്താകുറിപ്പിലൂടെ സുകുമാരൻ നായർ വ്യക്തമാക്കുന്നു ശബരിമല വിഷയത്തിൽ ആചാര സംരക്ഷണം മാത്രമാണ് എൻഎസ്എസിനെ താല്പര്യം കോടതി വിധി നടപ്പാക്കുന്നതിൽ സാവകാശം തേടാതെ തിടുക്കം കാട്ടിയതിൽ സർക്കാരിനെയും സിപിഎമ്മിനെയും വിയോജിപ്പ് അറിയിച്ചതാണ് രാഷ്ട്രീയം നോക്കിയല്ല ഇക്കാര്യത്തിൽ നിലപാട് എടുത്തതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി പരസ്യ പ്രസ്താവനകളിലൂടെ രംഗത്തെത്തിയ സിപിഎം നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിലാണ് ഭാഷയിലാണ് വാർത്താകുറിപ്പിലൂടെ മറുപടി നൽകിയിരിക്കുന്നത് ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മാത്രമാണ് എൻഎസ്എസുമായി വിയോജിപ്പ് ഉള്ളത് എന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പ്രതികരിച്ചു

byt

Conclusion: subin തോമസ് etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.