ETV Bharat / state

'സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്‌താൽ മതിയോ': കാനം രാജേന്ദ്രൻ - കാർ വാങ്ങാനുള്ള സർക്കാർ ഉത്തരവ് ന്യായീകരിച്ച് കാനം

സർക്കാരിന്‍റെ സാധാരണ ചെലവുകൾ മാത്രമാണിത്. എല്ലാം കണക്ക് വച്ചാണ് സർക്കാർ ചെയ്യുന്നതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

kanam rajendran justifies car purchase  kanam rajendran  government order to car purchase for p jayarajan  35 lakh car purchase for p jayarajan  കാനം രാജേന്ദ്രൻ  കാനം രാജേന്ദ്രൻ മാധ്യമങ്ങളോട്  ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാനുള്ള സർക്കാർ ഉത്തരവ്  പുതിയ കാർ വാങ്ങാൻ സർക്കാർ ഉത്തരവ്  കാർ വാങ്ങാനുള്ള സർക്കാർ ഉത്തരവ് ന്യായീകരിച്ച് കാനം  കാനം രാജേന്ദ്രന്‍റെ പ്രതികരണം
'സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്‌താൽ മതിയോ'; കാനം രാജേന്ദ്രൻ
author img

By

Published : Nov 23, 2022, 12:46 PM IST

കോട്ടയം: പി ജയരാജന് 35 ലക്ഷം രൂപയുള്ള ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാനുള്ള സർക്കാർ ഉത്തരവിനെ അനുകൂലിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്‌താൽ മതിയോ എന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. സർക്കാരിന്‍റെ സാധാരണ ചെലവുകൾ മാത്രമാണിതെന്നും കാനം പറഞ്ഞു.

കാനം രാജേന്ദ്രൻ മാധ്യമങ്ങളോട്

സർക്കാരിന് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കണമെന്നും സാമ്പത്തികമായി സർക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്ന പല കാര്യങ്ങളുണ്ടെന്നും കാനം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്‌ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ എന്നും കാനം ചോദിച്ചു. യാത്ര ചെയ്യുന്നതിൽ എന്താണ് കുഴപ്പം. എല്ലാം കണക്ക് വച്ചാണ് സർക്കാർ ചെയ്യുന്നതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

കോൺഗ്രസിൽ വിഭാഗീയതയെക്കുറിച്ച് കാനം: കോൺഗ്രസിൽ വിഭാഗീയത പുതിയ കാര്യം അല്ല. ലീഗ് യുഡിഫിന്‍റെ ഘടക കക്ഷി. തരൂർ പോയതിൽ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിലും തെറ്റ് പറയാൻ ആകില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Also read: പി ജയരാജന് 35 ലക്ഷത്തിന്‍റെ ബുള്ളറ്റ് പ്രൂഫ് കാർ; പ്രതിസന്ധിക്കിടയില്‍ സര്‍ക്കാരിന്‍റെ ധൂര്‍ത്തെന്ന് വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.