ETV Bharat / state

K Surendran Against LDF UDF 'അവര്‍ മത്സരിക്കുന്നത് പുതുപ്പള്ളിക്കാരെ പറ്റിക്കാന്‍'; കേരളത്തിലും 'ഇന്ത്യ' മുന്നണിയെന്ന് കെ സുരേന്ദ്രന്‍ - ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

K Surendran Against LDF UDF puthuppally by election പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിന്‍റെ ഭാഗമായി മണർകാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ സുരേന്ദ്രന്‍ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ തിരിഞ്ഞത്

K Surendran Against UDF LDF  Puthuppally By Election  K Surendran Against UDF LDF In Puthuppally
K Surendran Against UDF LDF
author img

By ETV Bharat Kerala Team

Published : Aug 25, 2023, 11:02 PM IST

കെ സുരേന്ദ്രന്‍ സംസാരിക്കുന്നു

കോട്ടയം: ഒത്തുകളി രാഷ്ട്രീയക്കാരുടെ വ്യാജ ഏറ്റുമുട്ടലാണ് പുതുപ്പള്ളിയിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). പുതുപ്പള്ളിയുടെ (Puthuppally) ചുറ്റുമുള്ള പഞ്ചായത്തുകളിൽ ഒരുമിച്ച് ഭരിക്കുന്ന യുഡിഎഫും എൽഡിഎഫും ജനങ്ങളെ പറ്റിക്കാനാണ് പരസ്‌പരം മത്സരിക്കുന്നത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിൽ ബിജെപിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്, ദേശീയതലത്തിലെ ഇന്ത്യ മുന്നണി (INDIA Alliance) കേരളത്തിലും വരുന്നതിൻ്റെ ഉദാഹരണമാണെന്നും മണർകാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

എന്നാൽ, മുഖ്യമന്ത്രി (CM Pinarayi Vijayan) പറയുന്നത് സംഘപരിവാറും യുഡിഎഫുമായി കൂട്ടുകെട്ടാണെന്നാണ്. ആലപ്പുഴ ജില്ലയിലെ കോണംതുരുത്ത്, പാണ്ടനാട്, തിരുവൻവണ്ടൂർ, ചെന്നിത്തല പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫുമാണ് ഭരിക്കുന്നത്. തൃശൂർ തിരുവില്വാമലയിൽ ഇരുമുന്നണികളും ഒരുമിച്ച് ബിജെപിയെ താഴെയിറക്കി. മലമ്പുഴയിൽ ബിജെപിയുടെ അവിശ്വാസം പരാജയപ്പെടുത്താന്‍ ഇടത് - വലത് ശക്തികൾ ഒന്നിച്ചുനിന്നു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങൽ പഞ്ചായത്തിലും എസ്‌ഡിപിഐ പിന്തുണയോടെയാണ് ഇടതുപക്ഷം ഭരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

'പ്രശ്‌നങ്ങളിൽ നിന്നും ചർച്ച തിരിച്ചുവിടാന്‍ ശ്രമം': പുതുപ്പള്ളിയിൽ തനിക്കും കുടുംബത്തിനും പാർട്ടിക്കും സർക്കാരിനുമെതിരെ വന്ന ആരോപണങ്ങൾക്ക് മറുപടി പറയാതെ ഗാന്ധിവധവും സംഘപരിവാറുമൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്. അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്നും ചർച്ച തിരിച്ചുവിടാനാണ് ശ്രമം. അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ സംഘപരിവാറെന്ന് പറയുകയാണ് പിണറായി വിജയൻ. മാസപ്പടി, കരുവന്നൂർ സംഭവങ്ങളിൽ മുഖ്യമന്ത്രിക്ക് ഒരു മറുപടിയുമില്ല. കേരളത്തിലെ വൻകിട മുതലാളിമാരിൽ നിന്നും എന്തിനാണ് നിങ്ങളും കുടുംബവും പണം വാങ്ങുന്നത്?. 2021ൽ തുടർഭരണം കിട്ടിയത് കേരളം കൊള്ളയടിക്കാനുള്ള ലൈസൻസാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ALSO READ | MV Govindan seven Question To Mathew Kuzhalnadan മാസപ്പടി വിവാദം അടിസ്ഥാനരഹിതം; മാത്യൂ കുഴല്‍നാടനോട് 7 ചോദ്യങ്ങള്‍ ഉന്നയിച്ച് എം വി ഗോവിന്ദന്‍

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ഇഡി അന്വേഷണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. എസി മൊയ്‌തീൻ മാത്രമല്ല, രണ്ട് ജില്ല സെക്രട്ടറിമാർക്കും ബാങ്ക് തട്ടിപ്പിൽ പങ്കുണ്ട്. ഇതിലെ കണ്ണൂർ ബന്ധം പുറത്തുവന്ന് കഴിഞ്ഞു. കണ്ണൂർ സ്വദേശിയായ സിപിഎം നേതാക്കളുടെ അടുപ്പക്കാരൻ സതീശന് എന്താണ് ഇതിൽ കാര്യം. ഇപി ജയരാജൻ ഇതിൽ മറുപടി പറയണം. ഇപിയുടെ അടുപ്പക്കാരനാണ് സതീശനെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

'യുഡിഎഫിനെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല':അംബാനിയുടേയും അദാനിയുടേയും പണമല്ല, സാധാരണക്കാരുടെ പണമാണ് കരുവന്നൂരിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ കൊള്ളയടിച്ചത്. മന്ത്രി ബിന്ദുവിൻ്റെ പ്രചാരണത്തിന് ഈ തട്ടിപ്പുകാർ ഇറങ്ങിയിരുന്നു. പുതുപ്പളളിയിൽ യുഡിഎഫിനെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. പിണറായി വിജയൻ്റെ സ്വാഭാവിക സഖ്യകക്ഷിയാണ് കോൺഗ്രസ്. മാസപ്പടിയിലെ പോലെ എല്ലാ കാര്യത്തിലും ഇവർ ഒറ്റക്കെട്ടാണ്. 53 വർഷം യുഡിഎഫിലെ പ്രധാന നേതാവ് പ്രതിനിധീകരിച്ച മണ്ഡലത്തിൽ എത്തിയ മുഖ്യമന്ത്രി യുഡിഎഫിനെതിരെ മിണ്ടുന്നില്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

ALSO READ | CM Pinarayi Vijayan In puthuppally 'പുതുപ്പള്ളി ശ്രദ്ധാകേന്ദ്രം, ഉപതെരഞ്ഞെടുപ്പ് പല കാര്യങ്ങളിലും വ്യക്തയുണ്ടാക്കും': മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.