ETV Bharat / state

ജോസ് ടോമിന്‍റെ പാർട്ടി പത്രിക തള്ളി; പാലായിൽ സ്വതന്ത്രനായി മത്സരിക്കും

കേരള കോൺഗ്രസ് ചിഹ്നമായ രണ്ടിലയില്‍ ജോസ് ടോമിന് മത്സരിക്കാനാകില്ല

ജോസ് ടോമിന്‍റെ പാർട്ടി പത്രിക തള്ളി; പാലായിൽ സ്വതന്ത്രനായി മത്സരിക്കും
author img

By

Published : Sep 5, 2019, 5:20 PM IST

Updated : Sep 5, 2019, 6:22 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് കേരള കോണ്‍ഗ്രസ്(എം)ന്‍റെ സ്ഥാനാര്‍ഥിയായി മത്സരിക്കാനാകില്ല. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക വരണാധികാരി തള്ളി. ഇതോടെ കേരള കോൺഗ്രസ് ചിഹ്നമായ രണ്ടിലയില്‍ മത്സരിക്കാനുള്ള ജോസ് ടോമിന്‍റെ ശ്രമം പരാജയപ്പെട്ടു.

അതേസമയം ജോസ് ടോമിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രിക സ്വീകരിച്ചു. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അധികാരം പി ജെ ജോസഫിനെന്ന് വരണാധികാരി അറിയിച്ചിരുന്നു. പി ജെ ജോസഫ് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്ബോള്‍ എന്നീ ചിഹ്നങ്ങള്‍ പരിഗണനയില്‍. വിമത സ്ഥാനാര്‍ഥി ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചു.

ചിഹ്നം തന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ലെന്ന് ജോസ് ടോം പ്രതികരിച്ചു. യുഡിഎഫിന്‍റെ സ്ഥാനാര്‍ഥിയാണെന്നും, യുഡിഎഫ് ഏത് ചിഹ്നത്തില്‍ മത്സരിക്കാന്‍ പറഞ്ഞാലും തയ്യാറാണ്. പി ജെ ജോസഫിനോട് താന്‍ ചിഹ്നം ചോദിച്ചില്ലെന്നും അതൊക്കെ യുഡിഎഫിന്‍റെ നിലപാടാണെന്നും ജോസ് ടോം പറഞ്ഞു. പി ജെ ജോസഫിനെ പോയി കാണുന്നുണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു ജോസ് ടോം നല്‍കിയ മറുപടി.

ജോസ് ടോമിന്‍റെ പാർട്ടി പത്രിക തള്ളി; പാലായിൽ സ്വതന്ത്രനായി മത്സരിക്കും

അതേസമയം ജോസ് ടോമിന് ചിഹ്നം അനുവദിക്കാത്തതില്‍ സന്തോഷം ഉണ്ടെന്ന് പറയാന്‍ പറ്റില്ലെന്ന് ജോസഫ് കണ്ടത്തില്‍ പ്രതികരിച്ചു . ചിഹ്നം നല്‍കാന്‍ അധികാരമുള്ളയാള്‍ പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫാണെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമത സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക പിന്‍വലിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോസഫ് കണ്ടത്തില്‍.

ചിഹ്നം അനുവദിക്കാത്തതില്‍ സന്തോഷം ഉണ്ടെന്ന് പറയാന്‍ പറ്റില്ലെന്ന് ജോസഫ് കണ്ടത്തില്‍

Intro:Body:

ജോയ് ടോം സ്വതന്ത്രൻ. ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക സ്വീകരിച്ചു. കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥിയെന്ന നിലയില്‍ സമര്‍പ്പിച്ച പത്രിക തള്ളി. 

Conclusion:
Last Updated : Sep 5, 2019, 6:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.