കോട്ടയം: മണിമലയില്‍ ഇന്നോവയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ മകൻ കെഎം മാണി അറസ്റ്റില്‍. പതാലിപ്ലാവ് സ്വദേശികളായ ജിൻസ് ജോൺ (31), സഹോദരൻ ജിസ് (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
കറുകച്ചാലിലെ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങവേയാണ് അപകടമുണ്ടായത്. ഇന്നോവ ഓടിച്ചത് കെഎം മാണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്‌തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും അലക്ഷ്യമായി വാഹമോടിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്‌ത കെഎം മാണിയെ ജാമ്യത്തില്‍ വിട്ടു.