കോട്ടയം : അര്‍ജന്‍റീന - ഫ്രാന്‍സ് പ്രതീകാത്മക മത്സരം സമനിലയില്‍ കലാശിച്ചു. അര്‍ജന്‍റീനയ്‌ക്കായി ജോസ് കെ മാണി എംപി ബൂട്ടുകെട്ടിയപ്പോള്‍ മന്ത്രി വിഎന്‍ വാസവന്‍ ഫ്രാന്‍സിനെ പിന്തുണച്ചു. കോട്ടയം പുല്ലരിക്കുന്നിലെ ടർഫില്‍ നടന്ന മത്സരത്തില്‍ ഇരു കൂട്ടരും രണ്ട് ഗോള്‍ നേടി സമനിലയിലാണ് പിരിഞ്ഞത്.
ഡിവൈഎഫ്ഐ - യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരാണ് രണ്ട് ടീമുകളിലും മന്ത്രിക്കും എംപിക്കുമൊപ്പം പന്ത് തട്ടാനിറങ്ങിയത്. ഖത്തറില്‍ തന്‍റെ ഇഷ്‌ട ടീമായ അര്‍ജന്‍റീന തന്നെ കിരീടമുയര്‍ത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ ഫൈനലില്‍ ജയിക്കുന്നത് ആരെന്ന് പ്രവചിക്കുക അസാധ്യമാണെന്ന നിലപാടാണ് ബ്രസീല്‍ ആരാധകനായ മന്ത്രി വാസവൻ സ്വീകരിച്ചത്.