ETV Bharat / state

കൊവിഡ് പ്രതിരോധത്തില്‍ ജോസ്. കെ മാണി എം.പിയും - jose k mani m p

അടുക്കളകളുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ജോസ്.കെ മാണി എംപി പറഞ്ഞു. എംപിയുടെ നേതൃത്വത്തില്‍ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളും അണുവിമുക്തമാക്കി.

പാലാ നിയോജക മണ്ഡലം  പാലാ അണുവിമുക്തമാക്കി  സമൂഹ അടുക്കള സന്ദർശിച്ച് ജോസ്. കെ മാണി  disinfection activities at pala  jose k mani m p  jose k mani visited community kitchen at pala
സമൂഹ അടുക്കള സന്ദർശിച്ച് ജോസ്. കെ മാണി എം.പി
author img

By

Published : Apr 14, 2020, 9:51 AM IST

കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ വിവിധ സമൂഹ അടുക്കളകൾ സന്ദർശിച്ച് ജോസ്.കെ മാണി എം.പി. അടുക്കളകളുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. എംപിയുടെ നേതൃത്വത്തില്‍ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളും അണുവിമുക്തമാക്കി. പാലാ ഫയർ ഫോഴ്സ് സിവില്‍ ഡിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്. നഗരത്തിലെ തിരക്കേറിയ വെയിറ്റിങ് ഷെഡുകൾ, പാലാ വലിയ പാലം, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് ക്ലോറിനേഷൻ നടന്നത്. നഗരസഭ അധ്യക്ഷ മേരി ഡൊമിനിക്കും സ്ഥലത്തെത്തിയിരുന്നു. വരും ദിവസങ്ങളിലും അണുനശീകരണം തുടരും.

വീട്ടില്‍ ക്വാറന്‍റൈനിലായിരുന്ന എംപിയുടെ ക്വാറന്‍റൈൻ കാലാവധി അവസാനിച്ചതോടെയാണ് പുറത്തിറങ്ങിയത്. നിരീക്ഷണത്തിലായിരുന്നു എങ്കിലും വിദേശത്തും സ്വദേശത്തുമുള്ള നിരവധിയാളുകള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.